
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നവരാത്രി മഹോത്സവം: കുര്യാറ്റ്പുറത്തില്ലത്ത് ഇന്ന് മുടിയേറ്റ്
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നാലാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞത്തോടും നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6 മണിക്ക് കുര്യാറ്റുപുറത്തില്ലത്ത് മുടിയേറ്റ് (കീഴില്ലം ഉണ്ണികൃഷ്ണമാരാര് അവതരിപ്പിക്കുന്നത്) നടക്കും. മുടിയേറ്റ് സ്വസ്തി മീഡിയ, സ്വസ്തി മലയാളം ചാനലുകളില് തല്സമയം സംപ്രേക്ഷണം ചെയ്യും.
മറ്റ് പ്രധാന ചടങ്ങുകളും വിവരങ്ങളും
യജ്ഞാചാര്യന്മാര്: ബ്രഹ്മശ്രീ. ശ്രീകണ്ഠേശ്വരം സോമവാര്യര് (യജ്ഞാചാര്യന്), ചെമ്മങ്ങാട് ശ്രീഹരി ഭട്ടതിരിപ്പാട് (യജ്ഞഹോതാവ്), തൃപ്പൂണിത്തുറ ശാന്തി എസ്. നായര് (സഹ ആചാര്യ).
നിത്യേനെയുള്ള ചടങ്ങുകള്:
രാവിലെ 6:30 – ദേവീഭാഗവത പാരായണം
ഉച്ചയ്ക്ക് 1:00 – അന്നദാനം
വൈകുന്നേരം 6:30 – ദീപാരാധന
പ്രധാന തീയതികളും ചടങ്ങുകളും:
ഒക്ടോബര് 18: വൈകുന്നേരം 6:30-ന് പൂജവയ്പ്പ്, ഒപ്പം കുര്യാറ്റുപുറത്തില്ലത്ത് മുടിയേറ്റും നടക്കുന്നു.
ഒക്ടോബര് 19: വൈകുന്നേരം 7:00-ന് കുമാരിപൂജ (നവകന്യകാപൂജ).
ഒക്ടോബര് 20: ഉച്ചയ്ക്ക് 12:00 മണിക്ക് അവഭൃഥസ്നാനം, യജ്ഞസമര്പ്പണം, പ്രസാദമൂട്ട് എന്നിവയോടെ നവാഹയജ്ഞം സമാപിക്കും.
മറ്റ് വിശേഷങ്ങള്: ഒക്ടോബര് 17-ന് 108 ദീപങ്ങള് തെളിക്കുന്ന വിശേഷാല് ചടങ്ങ് നടന്നിരുന്നു. യജ്ഞദിനങ്ങളില് വൈകുന്നേരം 7:00 മുതല് വിവിധ കലാപരിപാടികളും (നൃത്തനാടകങ്ങള്, ഓട്ടന്തുള്ളല്, നൃത്തസന്ധ്യ തുടങ്ങിയവ) അരങ്ങേറുന്നുണ്ട്.
ക്ഷേത്രം ഊരാണ്മ അവകാശി പ്രഭാ അന്തര്ജ്ജനം കുര്യാറ്റുപുറത്തില്ലം, അഡ്മിനിസ്ട്രേറ്റര് ഓമനക്കുട്ടന് പറത്താനം എന്നിവര് എല്ലാ ഭക്തജനങ്ങളെയും ഈ മഹോത്സവത്തിലേക്ക് സ്വാഗതം ചെയ്തു.

