
ക്ഷേത്ര വാർത്തകൾ
ആലപ്പുഴ തിരുവമ്പാടിയില്‍ കര്‍ക്കടക വാവ് പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം 29ന്
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ആചരണത്തിനുള്ള താല്‍ക്കാലിക പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം ജൂലായ് 29ന് രാവിലെ 10 നും 11 നും മദ്ധ്യേ ക്ഷേത്രം മേല്‍ശാന്തി കുര്യാറ്റ് പുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരി നിര്‍വ്വഹിക്കും.
രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലായ് 30 ന് പാഞ്ചജന്യം പുരാണ പാരായണ കലാസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 7 മുതല്‍ അഹോരാത്രം (സമ്പൂര്‍ണ്ണം) രാമായണം പാരായണം ചെയ്യും. വാവിന് പിത്യബലി ചെയ്യിക്കുന്ന പുരോഹിതന്മാര്‍ ആഗസ്റ്റ് 6 ന് മുമ്പായി ക്ഷേത്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും, വാവിന്റെ വഴിപാട് രസീത് ക്ഷേത്രത്തില്‍ നിന്നും വിതരണം ചെയ്ത് തുടങ്ങിയിട്ടുള്ളതായും ദേവസ്വം അറിയിക്കുന്നു.

