ക്ഷേത്ര വാർത്തകൾ
ആലപ്പുഴ തിരുവമ്പാടി ശ്രീ കിരാതരുദ്ര മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം ഫെബ്രുവരി 13 മുതല്‍

ആലപ്പുഴ: തിരുവമ്പാടി കുര്യാറ്റ്പുറത്തില്ലത്ത് ശ്രീ കിരാതരുദ്ര മഹാദേവ സന്നിധിയില്‍ ശിവരാത്രി ഉത്സവം ഫെബ്രുവരി 13 മുതല്‍ 15 വരെ നടക്കും.

കുര്യാറ്റുപുറത്തില്ലത്ത് നാരായണന്‍ ഭട്ടതിരിയുടെയും യദുകൃഷ്ണന്‍ ഭട്ടതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

ഫെബ്രുവരി 13 ന് രാവിലെ 5.30-ന് നടതുറക്കല്‍. തുടര്‍ന്ന് ഗണപതിഹോമം. രാവിലെ 6.30 മുതല്‍ ഉദയാസ്തമന പഞ്ചാക്ഷരി നാമജപം. 10 മണിക്ക് വിശേഷാല്‍ അഭിഷേകം. വൈകിട്ട് 6.15-ന് ദീപാരാധനയും പഞ്ചാക്ഷരി നാമജപ സമര്‍പ്പണവും.

ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക് 1008 കുടം അഭിഷേകം. വൈകിട്ട് 6.15-ന് കിരാതമൂര്‍ത്തിക്ക് ഇഷ്ടപ്പെട്ട നിവേദ്യമായ, എട്ടുനാഴിയിലയിലെ ദ്രവ്യങ്ങള്‍ കരിക്ക് കൂട്ടിചേര്‍ത്ത് ചുട്ടെടുത്ത പ്രത്യേക വഴിപാട് സമര്‍പ്പിക്കുന്നു.
ഫെബ്രുവരി 15ന് രാവിലെ 9 മണിക്ക് 1008 സംഖ്യയുടെ മഹാമൃത്യുഞ്ജയഹോമം. ഉച്ചയ്ക്ക് 12.15-ന് പ്രസാദമൂട്ട്. വൈകിട്ട് 6.30-ന് വേട്ടേക്കരന്‍ പാട്ടുത്സവവും നാളികേരം ഉടയ്ക്കലും നടക്കും. രാത്രി 10 മണി മുതല്‍ ശിവരാത്രി പൂജ, അഞ്ച് പൂജകള്‍, അഭിഷേകം എന്നിവ ഉണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446710462.

 

Related Posts