
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം സെപ്റ്റംബര്‍ 3 മുതല്‍
ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അഷ്ടമിരോഹിണി മഹോത്സവം 2025 സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ 8.30ന് കളഭപൂജ, 10.45ന് നവകാഭിഷേകം, ഉച്ചയ്ക്ക് 11.30ന് കളഭം എഴുന്നള്ളിക്കല്‍, 11.45ന് കളഭാഭിഷേകം, ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, രാത്രി 8ന് അത്താഴപൂജ.
അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബര്‍ 14-ന് പുലര്‍ച്ചെ 5 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. 5.30ന് ഭാഗവതപാരായണം, 7ന് ശീവേലി, 10ന് സതീഷ് ആലപ്പുഴയുടെ പ്രഭാഷണം, 11.45ന് കളഭാഭിഷേകം, 12.30ന് ശീവേലി, 1ന് അഷ്ടമിരോഹിണി പ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കല്‍, 5.30 മുതല്‍ കീബോര്‍ഡ് അരങ്ങേറ്റം, ത്രിസന്ധ്യയ്ക്ക് ദീപാരാധന, തുടര്‍ന്ന് ഉറിയടി. രാത്രി 8ന് നൃത്തസന്ധ്യ, 10 മുതല്‍ ശ്രീകൃഷ്ണ അവതാരപൂജ ആരംഭം, ഭാഗവതപാരായണം, നവകാഭിഷേകം, 11.30ന് ശീവേലി.