ക്ഷേത്ര വാർത്തകൾ
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം സെപ്റ്റംബര്‍ 4ന്

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അഷ്ടമിരോഹിണി മഹോത്സവം 2026 സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച (1202 ചിങ്ങം 19) ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. അഷ്ടമിരോഹിണിയ്ക്ക് മുന്നോടിയായി ഓഗസ്റ്റ് 24ന് ആരംഭിച്ച പന്ത്രണ്ട് കളഭ മഹോത്സവം അഷ്ടമിരോഹിണി ദിനത്തില്‍ സമാപിക്കും.

ക്ഷേത്രത്തിലെ പ്രത്യേക പൂജകള്‍ക്ക് ബ്രഹ്‌മശ്രീ കണ്ണമംഗലത്തില്ലത്ത് രാമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ബ്രഹ്‌മശ്രീ കൂരാറ്റുംപുറത്തില്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മ്മികനായിരിക്കും.

അഷ്ടമിരോഹിണി ദിനത്തിലെ പ്രധാന കാര്യപരിപാടികള്‍:

പുലര്‍ച്ചെ 5.30: നടതുറക്കല്‍

രാവിലെ 6.00: ശ്രീമതി വത്സല വത്സരാജ് അവതരിപ്പിക്കുന്ന ഭാഗവതപാരായണം

രാവിലെ 7.00: ശീവേലി

രാവിലെ 8.30: തിരുവമ്പാടി ശ്രീനാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം

ഉച്ചയ്ക്ക് 12.00: കളഭാഭിഷേകം, തുടര്‍ന്ന് ഉച്ചപൂജ

ഉച്ചയ്ക്ക് 12.15: സതീഷ് ആലപ്പുഴയുടെ പ്രഭാഷണം

ഉച്ചയ്ക്ക് 1.00: അഷ്ടമിരോഹിണി പ്രസാദഊട്ട്

വൈകുന്നേരം 5.30: നടതുറക്കല്‍, ത്രിസന്ധ്യയ്ക്ക് ദീപാരാധന

രാത്രി 7.30: തിരുവമ്പാടി ശ്രീ ഭുവനേശ്വരി കലാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ

രാത്രി 10.00 മുതല്‍: ഭഗവാന്‍ ശ്രീകൃഷ്ണസ്വാമിയുടെ അവതാരപൂജ ആരംഭം, നവകാഭിഷേകം, ഭാഗവത പാരായണം, ശീവേലി, നടയടക്കല്‍

ഉറിയടി ഘോഷയാത്ര:

മഹോത്സവത്തിന്റെ ഭാഗമായി ഉച്ചകഴിഞ്ഞ് 3.30ന് പഴവീട് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുന്ന ഉറിയടി ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുകയും തുടര്‍ന്ന് ഉറിയടി നടക്കുകയും ചെയ്യും. കുട്ടികളെ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ വൈകുന്നേരം 3.00 മണിയോടെ ഘോഷയാത്ര പുറപ്പെടുന്ന സ്ഥലങ്ങളില്‍ എത്തിച്ചേരേണ്ടതാണ്.

ഭക്തജനങ്ങള്‍ക്കായി പ്രത്യേക ‘അഷ്ടമിരോഹിണി ഉണ്ണിയപ്പം’ വഴിപാട് കൗണ്ടറുകള്‍ വഴി ലഭ്യമാക്കിയിട്ടുണ്ട് (ഒരു യൂണിറ്റിന് 90 രൂപ). എല്ലാ ഭക്തജനങ്ങളെയും അഷ്ടമിരോഹിണി മഹോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ ഓമനക്കുട്ടന്‍ പറത്താനം, ഊരാഴ്മ അവകാശി പ്രഭാ അന്തര്‍ജ്ജനം എന്നിവര്‍ അറിയിച്ചു.

 

Related Posts