
അഗ്‌നി മാരുതയോഗം കൊണ്ട് ലോകത്ത് സംഭവിക്കുന്നത്
ശനിയും ചൊവ്വയും കൂടി ഒരു രാശിയില്‍ വരുകയാ,ചൊവ്വ ശനി പരസ്പര ദൃഷ്ടിയോ ഉണ്ടായാല്‍ തല്‍ഫലമായി സംജാതമാകുന്ന യോഗമാണ് അഗ്നിമാരുതയോഗം. ഇപ്പോള്‍ ശനി മീനത്തില്‍ സഞ്ചരിക്കുന്ന സമയമാണ്. ആരാശിയിലേക്ക് ഏപ്രില്‍ 2 ന് ചൊവ്വ പകരുമ്പോള്‍ അഗ്‌നി മാരുതയോഗമായി. അതിന് ശക്തി പകര്‍ന്നുകൊണ്ട് ബുധനും ആരാശിയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ അവിടേക്ക് ശുഭയോഗമോ ദൃഷ്ടിയോ പ്രത്യേകിച്ച് വ്യാഴ ദൃഷ്ടിയോ ഒന്നും ഇല്ലാത്തതുകൊണ്ട് ആയോഗത്തിന്റെ ശക്തി പൂര്‍ണ്ണമായി അനുഭവയോഗ്യമാകുന്നു.തല്‍ ഫലമായി മീനം രാശി ജലരാശി ആയതുകൊണ്ടും, ഭൂമിയുടെ അന്തര്‍ഭാഗത്ത് അതിയായ മര്‍ദ്ദം ഉണ്ടാകുന്നതും നിമിത്തം ശക്തമായ ഭൂമികുലുക്കവും, ഭൂമിയില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടാനും,കൂടാതെ ശനിയെകൊണ്ട് കൊടുംങ്കാററും, ബുധന്‍ മൂലം മേഘ വിസ്‌ഫോടനം ഉണ്ടായി ശക്തമായ മഴയില്‍ ജലം പൊങ്ങി പ്രളയത്തിനും സാദ്ധ്യത കാണുന്നു.
ഇത് കൂടുതലയി അനുഭവയോഗ്യമാകുന്നത് ജലത്തിനോടു ബന്ധപ്പെട്ടസ്ഥലങ്ങളിലും, പ്രത്യേകിച്ച് നദീ തീരങ്ങള്‍, കടലിനോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍, എന്നിവിടങ്ങളിലും, കൂടാതെ മലയോര പ്രദേശങ്ങളിലും ആണ് കൂടുതലായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. മലയോര പ്രദേശങ്ങളിലും,കടല്‍ തീരങ്ങളിലും മഞ്ഞു മൂടിയ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പ്രത്യക ശ്രദ്ധ ഈ കാര്യത്തില്‍ പുലര്‍ത്തേണ്ടതാണ്. ജപ്പാന്‍ ഇന്‍ഡോനേഷ്യ, തുര്‍ക്കി, നേപ്പാള്‍ ഈ സ്ഥലങ്ങളില്‍ ശക്തമായ ഭൂമി കുലുക്കത്തിനും, പാക്കിസ്ഥാന്‍, ചൈന, ഇറ്റലി, ജര്‍മ്മനി. ബ്രസീല്‍ ,യുഎസ്, ഇന്ത്യയില്‍ ഒഡീഷ ,മഹാരാഷ്ട്ര, തമിഴ്നാട്, കേരളത്തിന്റെ തീരപ്രദേശങ്ങള്‍, പഞ്ചാബ്, ആസ്സാം , ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് കൂടാതെ ഹിമാലയത്തിന്റെ താഴ് വാരങ്ങളിലും അതിശക്തമായ മഴക്കും ,ചുഴലിക്കാററിനും പ്രളയത്തിനും തന്മൂലം മനുഷ്യരാശിക്കും കൃഷി തുടങ്ങിയ ജീവിതോപാധികള്‍ക്കും നാശ നഷ്ടങ്ങള്‍ സംഭവിക്കാനും, ഡാമുകള്‍ തകരുകയോ കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യാനും യോഗം കാണുന്നു.
കൂടാതെ ബുധന്‍ അവിടെ നില്‍ക്കുന്നതുകൊണ്ട് ജലാശയത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടാനും കൂടാതെ കപ്പലുകള്‍ ആക്രമിക്കപ്പെടാനും തന്മൂലം മനുഷ്യനാശത്തിനും , ഭീമമായ ധനനഷ്ടങ്ങള്‍ക്കും യോഗമുണ്ട്. മനുഷ്യനിര്‍മ്മിതമായ സ്‌ഫോടനങ്ങള്‍ക്കും ഈ സമയം സാധ്യത കാണുന്നുണ്ട്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഇപ്പോഴുള്ള ഗ്രഹ നിലവെച്ച് സംഭവിക്കാന്‍ സാദ്ധ്യതയുള്ള ജ്യോതിഷപ്രകാരമുള്ള എന്റ കണ്ടെത്തലുകളും നിഗമനങ്ങളും മാത്രമാണ്.
എഴുത്ത്: തെങ്കര സുബ്രഹ്‌മണ്യന്‍, (ജ്യോതിഷന്‍, ഗുരുവായൂര്‍)
ഫോണ്‍: 94478 40774.

