
ആദികേശവപുരം ക്ഷേത്രത്തില്‍ മഹാനവമി നവരാത്രി വിളക്ക് ഒക്ടോബര്‍ 11ന്
പാലക്കാട് കൊടുന്തിരപ്പുള്ളി ആദികേശവപുരം ക്ഷേത്രത്തില്‍ മഹാനവമി നവരാത്രി വിളക്ക് ഒക്ടോബര്‍ 11നാണ് ആഘോഷിക്കുന്നത്. ആഘോഷങ്ങളുടെ ശുഭാരംഭം പുലര്‍ച്ചെ 4 മണിക്ക് നടതുറക്കല്‍. 4.30ന് നിര്‍മാല്യദര്‍ശനം, നെയ് വിളക്ക്. 5ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം. 6ന് ഉഷപൂജ, വാകച്ചാര്‍ത്ത്. 6.30ന് സോപാന സംഗീതം. 7ന് ശ്രീ അയ്യപ്പന്‍ ക്ഷേത്രത്തില്‍ വിശേഷകുംഭപൂജ, രുദ്രാഭിഷേകം, പുരുഷസൂക്ത ജപാഭിഷേകം, നവകാഭിഷേകം.
7.15ന് ശ്രീ ആദികേശവ പെരുമാള്‍ തിരുനടയില്‍ ആനയൂട്ട്. 7.30ന് പ്രഭാതശീവേലി, ഗജവീരന്‍മാരോടുകൂടിയുള്ള എഴുന്നള്ളത്ത്, പഞ്ചവാദ്യം. 10ന് ശ്രീ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ ജപാഭിഷേകപൂജകള്‍. 10.30ന് ശ്രീ അയ്യപ്പന്‍ ക്ഷേത്രത്തില്‍ നിന്നും ഗജവീരന്‍മാരോടുകൂടിയുള്ള എഴുന്നള്ളത്ത്, പഞ്ചാരിമേളം.
11 മണിക്ക് ജനമൈത്രി അന്നദാനം. ഉച്ചയ്ക്ക് അലങ്കാര ഉച്ചപൂജ, ദീപാരാധന സര്‍വ്വൈശ്വര്യ പ്രധാനം. വൈകിട്ട് 4ന് സ്‌നേഹ സംഗമ ജനകീയ ഉത്സവയാത്ര. 15 ഗജവീരന്‍മാരുടെ അകമ്പടിയോടുകൂടി കുടമാറ്റം.
വൈകിട്ട് 6.20ന് അയ്യപ്പന്‍ ക്ഷേത്രത്തില്‍ ദീപാരാധന, നിറമാല, ഐശ്വര്യദീപക്കാഴ്ച. 6.30ന് ശ്രീ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ ദിവ്യാലങ്കാര ദര്‍ശനം, ദീപാരാധന, നിറമാല, നെയ് വിളക്ക്. വൈകിട്ട് 6.45ന് നാദസ്വര കച്ചേരി. രാത്രി 9ന് ഡബിള്‍ തായമ്പക. രാത്രി 12ന് ഗജവീരന്‍മാരുടെ അകമ്പടിയോടുകൂടി തീവെട്ടി പ്രഭയില്‍ പാണ്ടിമേളം.