ക്ഷേത്ര വാർത്തകൾ
അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കുന്നു

തിരുവനന്തപുരം അഭേദാശ്രമത്തില്‍ ജൂലൈ 11 മുതല്‍ 31 വരെ ശ്രീ വിഷ്ണു സഹസ്രനാമ കോടി അര്‍ച്ചന നടക്കുന്നതാണ്. ആശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിയാണ് യജ്ഞാചാര്യന്‍. ജാതി വ്യത്യാസമില്ലാതെ മനുഷ്യര്‍ ഏവരും ഈശ്വരാരാധന അധികാരികളാണെന്നുള്ള ചെയ്യുവാന്‍ ശാസ്ത്രസമ്മതത്ത മുന്‍നിറുത്തിയാണ് സദ്ഗുരു അഭേദാനന്ദ ഗുരുദേവന്‍ കോടി അര്‍ച്ചനാ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. ജാതിഭ്രാന്തു മൂലം സനാതന ധര്‍മ്മത്തിന് വന്നു ചേര്‍ന്ന ദുഃഖാവസ്ഥയെ പരിഹരിച്ചു, ജനങ്ങളെ സംഘടിപ്പിച്ചു ഈശ്വരപ്രേമികളാക്കുവാന്‍ സര്‍വ്വേശ്വരന്‍ നല്‍കിയ അനുഗ്രഹമായിട്ടാണ് കോടി അര്‍ച്ചനയെ സദ്ഗുരുദേവന്‍ അംഗീകരിച്ചിരുന്നത്.

ജൂലൈ 11 ശനിയാഴ്ച രാവിലെ 6.30ന് യജ്ഞാചാര്യന്‍ ദീപം കൊളുത്തി കോടി അര്‍ച്ചന ഉത്ഘാടനം ചെയ്യും. അന്ന് മുതല്‍ ജൂലൈ 31 വെള്ളിയാഴ്ച വരെ ദിവസവും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6.30 വരെ അര്‍ച്ചന ഉണ്ടായിരിക്കും. ആഗസ്റ്റ് 1 ശനിയാഴ്ച രാവിലെ 7 മണിക്ക് അവഭൃഥ സ്‌നാനം നടക്കും, തുടര്‍ന്ന് ദീപം പൊലിച്ചുകൊണ്ടു യജ്ഞം സമാപിക്കും.

 

Related Posts