
ക്ഷേത്ര വാർത്തകൾ
43-ാംമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം കൂപ്പണ്‍ ഉത്ഘാടനം
മരട്: അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം കൂപ്പണ്‍ ഉത്ഘാടനം നടത്തി. സത്രസമിതി ചെയര്‍മാന്‍ ജി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തന്ത്രി മുരളി നാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
ആദ്യ സംഭാവന കൂപ്പണ്‍ വിനായക കാറ്ററേഴ്‌സ് ഉടമ മഹാദേവ അയ്യരില്‍ നിന്നും ആമേട ക്ഷേത്ര തന്ത്രി ശ്രീധരന്‍ നമ്പൂതിരി സ്വീകരിച്ചു കൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. വര്‍ക്കിങ്ങ് ചെയര്‍മാന്‍ ബാലഗംഗാധരന്‍ സ്വാഗതം ആശംസിച്ചു.
സത്രാചാര്യന്‍ ആലപ്പാട്ട് രാമചന്ദ്രന്‍ , ജനറല്‍ കണ്‍വീനര്‍ സുരേഷ് ബാബു,ദേവസ്വം പ്രസിഡന്റ് വത്സന്‍ കടേക്കുഴി,സെക്രട്ടറി ശിവദാസ് , ശ്രീനി, സുരേഷ് കുമാര്‍ , ഹരീഷ് വി ബി എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 17 മുതല്‍ 27 വരെയാണ് സത്രം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് മരട് ക്ഷേത്രത്തില്‍ നടക്കാന്‍ പോകുന്നത്.

