ക്ഷേത്ര വാർത്തകൾ
43ാംമത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രം സ്വാഗത സംഘം രൂപീകരിച്ചു

കെ.ആര്‍. നന്ദകുമാര്‍ കെഴുപ്പിള്ളി

മരട്: 43-ാംമത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രം നടത്തിപ്പിനായി ശ്രീമരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്ര സത്ര സമിതിയുടെ സ്വാഗത സംഘം രൂപീകരിച്ചു. മരട് ശ്രീദേവി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മരട് നഗരസഭ ചെയര്‍ പേഴ്‌സണും 43-ാമത് സത്രത്തിന്റെ രക്ഷാധികാരിയുമായ അജിത നന്ദകുമാര്‍ ഉത്ഘാടനം ചെയ്തു.

സത്രസമിതി പ്രസിഡന്റ് അഡ്വ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍, ശബരിമല എന്നീ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തി ആയിരുന്ന ഏഴി കോട് ശശിനമ്പൂതിരിപാട് ഭദ്രദീപം തെളിയിച്ചു. ആചാര്യന്‍മാരായ ആലപ്പാട്ട് രാമചന്ദ്രന്‍, എളങ്കുന്ന പുഴ ദാമോദര ശര്‍മ്മ , മാളികപുറം മുന്‍ മേല്‍ശാന്തി മാടവന പരമേശ്വരന്‍ നമ്പൂതിരിപ്പട് എന്നിവര്‍ സന്നിഹിതരായിരിന്നു.

മരട് ക്ഷേത്രം ദേവസ്വം പ്രസിഡന്റ് ശ്രീവത്സന്‍ കടേ കുഴി സ്വാഗതവും സെക്രട്ടറി ശിവദാസന്‍ സ്വാഗത സംഘം രൂപീകരണവും നടത്തി. സത്ര ആചാര്യന്‍ രാമചന്ദ്രന്‍ ആലപ്പാട്ട്, സത്രസമിതി സെക്രട്ടറി ടി.ജി.പത്മനാഭന്‍ നായര്‍, വൈസ് പ്രസിഡന്റ് നാരായണ സ്വാമി. ട്രഷറര്‍ എസ്.ശ്രീനി, അഡ്വ. ജി ശ്രീകുമാര്‍ , ബാല ഗംഗാധരന്‍ മാസ്റ്റര്‍, സുരേഷ് ബാബു, ജീന്‍സണ്‍ പീറ്റര്‍ , സതീഷ് കുമാര്‍ ,ജയന്‍ പാലായില്‍ അനില്‍കുമാര്‍ പീടികപറമ്പില്‍ , ചന്ദ്രമോഹന്‍ പുതിയാപറമ്പില്‍ , ലിജി ഭരത്, ശ്രീകല സജീന്ദ്രന്‍, ആശാ മേനോന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ശ്രീകുമാര്‍ നന്ദി പറഞ്ഞു. വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍, സംഘടനകളിലെ ഭാരവാഹികള്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ സബ് കമ്മിറ്റികളെയും ഭാരവാഹികളെയും യോഗത്തില്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. അജിത നന്ദകുമാറാണ് രക്ഷാധികാരി. അഡ്വ. ജി. ശ്രീകുമാറിനെ ചെയര്‍മാനായും സുരേഷ് ബാബുവിനെ ജനറല്‍ കണ്‍വീനറായും തെരഞ്ഞെടുത്തു.

ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും:

വര്‍ക്കിങ് ചെയര്‍മാന്‍: ബാല ഗംഗാധരന്‍ നെല്ലിക്കല്‍
ചീഫ് കോ-ഓര്‍ഡിനേറ്റര്‍: ശ്രീവത്സന്‍ കടേ കുഴി
ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍: കെ.പി. ജയചന്ദ്രന്‍ പാലയില്‍
സ്റ്റേജ് & പ്രോഗ്രാം: അനില്‍ കെ. നായര്‍ മംഗലപ്പിള്ളി
ഫിനാന്‍സ്: എന്‍. സതീഷ്, അരുണ്‍ കുമാര്‍ പാലയില്‍
പര്‍ച്ചേസ്: സതീഷ് കുമാര്‍ (തേലേപ്പറമ്പ്)
വിഭവ സമാഹരണം: ശിവപ്രസാദ് (തേലേ പറമ്പ്)
രഥഘോഷയാത്ര: വിനോദ് കളപുരക്കല്‍
നാരായണീയം: രമണി മുന്നൂര്‍പ്പിള്ളി
പൂജാകാര്യങ്ങള്‍: ശ്രീകുമാര്‍ (വൈലശേരി മഠം)
ഓഫീസ്: സുമ മുന്നൂര്‍പ്പിള്ളി
മീഡിയ & പബ്ലിസിറ്റി: കെ.ആര്‍. നന്ദകുമാര്‍ കെഴുപ്പിള്ളി
വൈദ്യുതി, ജലം: ബാലചന്ദ്രന്‍
മാതൃ സമിതി: ലക്ഷ്മി എന്‍ മേനോന്‍
പോലീസ്, ട്രാഫിക് & ഫയര്‍: ശ്രീവത്സകുമാര്‍
താമസ സൗകര്യം: ബാലചന്ദ്രന്‍ മേലേത്ത്
വോളണ്ടിയര്‍: ഹരീഷ് പലേ പറമ്പ്
ശുചീകരണം: അഡ്വ. സുനില്‍
അന്നദാന വിതരണം: കണ്ണന്‍ സ്വാമി
സ്വീകരണം, രജിസ്‌ട്രേഷന്‍: ലിജി ഭരത്
സ്മരണിക, യജ്ഞ പ്രസാദം: രാധാകൃഷ്ണന്‍
ക്ഷേമകാര്യം, സ്റ്റാള്‍: രാജീവ് മേനോന്‍

 

 

 

Related Posts