
43 -ാം മത് അഖില ഭാരത ശ്രീമത് ഭാഗവത മഹാസത്രം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മരട് : ശ്രീമരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 17 മുതല്‍ 27 വരെ നടക്കുന്ന 43ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന്റെ സ്വാഗതസംഘം ഓഫീസ് തൃപ്പൂണിത്തുറ എംഎല്‍എ ദീപക് ജോയ് ഉദ്ഘാടനം ചെയ്തു. ദേവസ്വം മുതിര്‍ന്ന അംഗം അരവിന്ദാക്ഷമേനോന്‍ ഭദ്രദീപം കൊളുത്തി. സീനിയര്‍ അഡ്വക്കേറ്റ് ജി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി ബാലഗംഗാധരന്‍ സ്വാഗതം പറഞ്ഞു.

ലോഗോ പ്രകാശനം മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ നിര്‍വ്വഹിച്ചു. വെബ്‌സൈറ്റ് ഉദ്ഘാടനം തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി എല്‍ ബാബുവും നടത്തി. മരട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ജിന്‍സണ്‍ പീറ്റര്‍, പ്രതിപക്ഷ നേതാവ് എ യു വിജു, അഡ്വക്കേറ്റ് പി എസ് ശ്രീകുമാര്‍, ടി പത്മനാഭന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ദേവസ്വം സെക്രട്ടറി ശിവന്‍ പലയില്‍ കൃതജ്ഞത രേഖപ്പെടുത്തി. മരട്ടില്‍ കൊട്ടാരം ഭഗവതി ദേവസ്വം തിരുസന്നിധിയില്‍ ഇത് രണ്ടാമത്തെ തവണയാണ് അഖിലഭാരത മഹാസത്രം വേദിയാകുന്നത്.


