
ക്ഷേത്ര വാർത്തകൾ
പാലാരിവട്ടം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ 43-ാമത് ഭാഗവത സത്ര വിളംബരം നടത്തി
പാലാരിവട്ടം: പാലാരിവട്ടം ശ്രീ രാജരാജേശ്വരി എൻ.എസ്.എസ് കരയോഗം വക ശ്രീ രാജരാജേശ്വരി ക്ഷേത്ര തിരുസന്നിധിയിൽ നടക്കുന്ന ദേവി ഭാഗവത നവാഹ യജ്ഞ വേദിയിൽ വെച്ച് 43-ാമത് ഭാഗവത സത്ര വിളംബരം നിർവ്വഹിച്ചു.
യജ്ഞാചാര്യ ഭാഗവതപ്രിയ ശ്രീമതി ആനന്ദവല്ലി നാരായണനാണ് വിളംബര പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ കരയോഗം പ്രസിഡന്റ് ഗിരിജൻ മേനോൻ, സെക്രട്ടറി ജയകുമാർ എന്നിവരും മറ്റ് സത്ര ഭാരവാഹികളും പങ്കെടുത്തു.

