
43- ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രം: നാരായണീയ പാരായണ പന്തലിന് കാല്‍നാട്ടി
മരട്: 43-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തോട് അനുബന്ധിച്ച് നടത്തുന്ന 41 ദിവസത്തെ നാരായണീയ പാരായണ പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടന്നു. മരട് നാരായണ സമിതി മുതിര്‍ന്ന അംഗം രമണി നാരായണന്‍ കാവട കാല്‍നാട്ടുകര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ സത്ര സമിതി ഭാരവാഹികളും പങ്കെടുത്തു.
41 ദിവസം നീണ്ടുനില്‍ക്കുന്ന നാരായണീയ പാരായണ യജ്ഞത്തിന് നവംബര്‍ 5 വ്യാഴാഴ്ച തുടക്കമാകും. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമായി 82 നാരായണീയ സമിതികള്‍ ഈ പാരായണ യജ്ഞത്തില്‍ പങ്കെടുക്കും. യജ്ഞശാലയില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര നവംബര്‍ 5-ന് വൈകുന്നേരം 5 മണിക്ക് ദേശനാഥനായ ശ്രീപൂര്‍ണ്ണത്രയീശന്റെ സന്നിധിയില്‍ നിന്നും പുറപ്പെടും.
ഡിസംബര്‍ 17 മുതല്‍ 27 വരെയാണ് അഖില ഭാരത ശ്രീമദ് ഭാഗവത സത്രം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് മരട് ക്ഷേത്രം ഭാഗവത സത്രത്തിന് വേദിയാകുന്നത്. വിപുലമായ ഒരുക്കങ്ങളാണ് സത്രത്തോടനുബന്ധിച്ച് നടക്കുന്നത്.


