
11/11 എനര്‍ജി പോര്‍ട്ടല്‍ 2026: നിങ്ങളുടെ ജന്മസംഖ്യ അനുസരിച്ച് ഇവ ഉപേക്ഷിക്കൂ
2026 നവംബര്‍ 11-ന് ലോകം മുഴുവന്‍ ആത്മീയ ചിന്തകളില്‍ മുഴുകുന്ന ഒരു അപൂര്‍വ ദിനമാണ് 11/11 എനര്‍ജി പോര്‍ട്ടല്‍. സംഖ്യാശാസ്ത്രത്തില്‍ (Numerology) 11 എന്ന സംഖ്യ ആത്മീയ ഉണര്‍വിന്റെ, അന്തര്‍ബോധത്തിന്റെ, ഉന്നത ബോധത്തിന്റെ പ്രതീകമാണ്. പഴയ ശീലങ്ങള്‍, പരിമിതപ്പെടുത്തുന്ന വിശ്വാസങ്ങള്‍, വൈകാരിക ഭാരങ്ങള്‍, നിങ്ങളെ പിന്നോട്ട് വലിക്കുന്ന സാഹചര്യങ്ങള്‍ ഇവയെല്ലാം വിട്ടുപിരിയാന്‍ ഈ ദിനം നിങ്ങളോട് ആവശ്യപ്പെടുന്നു.
എന്നാല്‍ എന്താണ് നിങ്ങള്‍ വിടേണ്ടത്? അത് നിങ്ങളുടെ മൂലാങ്കം (Birth Number) അനുസരിച്ച് വ്യത്യസ്തമാണ്!
നിങ്ങളുടെ Birth Number കണ്ടെത്തുന്നത് എങ്ങനെ?
ഇത് വളരെ ലളിതമാണ്. നിങ്ങളുടെ ജനനത്തീയതിയിലെ അക്കങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ അക്കമാക്കുക.
ഉദാഹരണം:
ജനനത്തീയതി: 14 നവംബര്‍ 1995
കണക്ക്: 1 + 4 = 5
നിങ്ങളുടെ Birth Number: 5
മറ്റൊരു ഉദാഹരണം: 29-ാം തീയതി ജനിച്ചവര്‍ = 2 + 9 = 11 , 1 + 1 = 2
ഓരോ Birth Number വിടേണ്ടത് എന്ത്?
Birth Number -1
(ഏതെങ്കിലും മാസത്തിലെ 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: സൂര്യന്‍
വിട്ടുപിരിയേണ്ടത്:
അഹങ്കാരം (Ego)
എല്ലാം നിയന്ത്രിക്കണമെന്ന ആഗ്രഹം
അക്ഷമ
അംഗീകാരം ലഭിക്കുന്നില്ല എന്ന വിഷമം
‘ഞാന്‍ മാത്രം ശരി’ എന്ന ചിന്ത ഉപേക്ഷിക്കൂ. പ്രപഞ്ചത്തിന്റെ ഒഴുക്കിനെ വിശ്വസിക്കൂ.
Birth Number -2
(2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: ചന്ദ്രന്‍
വിട്ടുപിരിയേണ്ടത്:
അമിത ചിന്ത (Overthinking)
വൈകാരിക ആശ്രിതത്വം
മറ്റുള്ളവരില്‍ നിന്ന് അംഗീകാരം തേടുന്ന ശീലം
മൂഡ് സ്വിംഗുകള്‍
‘എന്റെ മൂല്യം മറ്റുള്ളവര്‍ തീരുമാനിക്കുന്നതല്ല’ എന്ന് തിരിച്ചറിയൂ.
Birth Number -3
(3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: ഗുരു (വ്യാഴം)
വിട്ടുപിരിയേണ്ടത്:
മാറ്റിവയ്ക്കല്‍ ശീലം (Procrastination)
യാഥാര്‍ത്ഥ്യമല്ലാത്ത പ്രതീക്ഷകള്‍
അമിത അഭിമാനം
Birth Number -4
(4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: രാഹു
വിട്ടുപിരിയേണ്ടത്:
മാറ്റങ്ങളോടുള്ള എതിര്‍പ്പ്
അനാവശ്യ കലാപം
അസാധാരണമായ കാര്യങ്ങളോടുള്ള ഭയം
സാഹചര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്ന പ്രവണത
‘മാറ്റം ഭയപ്പെടുത്തുന്നതല്ല, അത് വളര്‍ച്ചയുടെ വാതിലാണ്.’
Birth Number -5
(5, 14, 23 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: ബുധന്‍
വിട്ടുപിരിയേണ്ടത്:
അസ്വസ്ഥത (Restlenssess)
ആലോചിക്കാതെയുള്ള തീരുമാനങ്ങള്‍
ചിതറിയ ഊര്‍ജ്ജം
നിരന്തര ആവേശം തേടുന്ന ആവശ്യം
‘നിശ്ശബ്ദതയിലും സന്തോഷം കണ്ടെത്താന്‍ പഠിക്കൂ.’
Birth Number- 6
(6, 15, 24 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: ശുക്രന്‍
വിട്ടുപിരിയേണ്ടത്:
എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ശ്രമം (People pleasing)
ആരോഗ്യകരമല്ലാത്ത ബന്ധങ്ങളോടുള്ള അറ്റാച്ച്‌മെന്റ്
യാഥാര്‍ത്ഥ്യമല്ലാത്ത പ്രണയ സ്വപ്നങ്ങള്‍
‘സ്വയം സ്‌നേഹിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയില്ല.’
Birth Number -7
(7, 16, 25 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: കേതു
വിട്ടുപിരിയേണ്ടത്:
ഒറ്റപ്പെടല്‍ (Isolation)
അമിത വിശകലനം
വൈകാരിക പിന്‍വാങ്ങല്‍
ആളുകളെ വിശ്വസിക്കാനുള്ള ഭയം
‘ഹൃദയം തുറക്കൂ. വിശ്വാസം ദൗര്‍ബല്യമല്ല, ശക്തിയാണ്.’
Birth Number- 8
(8, 17, 26 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: ശനി
വിട്ടുപിരിയേണ്ടത്:
പരാജയഭയം
വിരോധം (Resentment)
ഭൂതകാല കുറ്റബോധം
‘എല്ലാം കഷ്ടപ്പെട്ട് മാത്രമേ നേടാന്‍ കഴിയൂ’ എന്ന വിശ്വാസം
‘ഭൂതകാലം നിങ്ങളെ നിര്‍വചിക്കുന്നില്ല. ഇന്ന് പുതിയ അധ്യായം എഴുതൂ.’
Birth Number- 9
(9, 18, 27 തീയതികളില്‍ ജനിച്ചവര്‍) ഭരണഗ്രഹം: ചൊവ്വ
വിട്ടുപിരിയേണ്ടത്:
കോപം
ആലോചിക്കാതെയുള്ള പ്രതികരണങ്ങള്‍
തീര്‍പ്പാകാത്ത സംഘര്‍ഷങ്ങള്‍
പ്രതികാര ചിന്തകള്‍
വൈകാരിക പ്രതികരണങ്ങള്‍
‘ക്ഷമ ദൗര്‍ബല്യമല്ല, അത് ഏറ്റവും വലിയ ശക്തിയാണ്.’
11/11 ദിനത്തില്‍ എന്ത് ചെയ്യാം?
ധ്യാനം (Meditation)- 11 മിനിറ്റ് നിശ്ശബ്ദമായി ഇരിക്കൂ
എഴുതുക – വിടേണ്ട കാര്യങ്ങള്‍ പേപ്പറില്‍ എഴുതി കത്തിക്കൂ
നന്ദി പ്രകടിപ്പിക്കൂ – പഴയ അനുഭവങ്ങള്‍ക്ക് നന്ദി പറയൂ
പുതിയ ലക്ഷ്യങ്ങള്‍- ചെയ്യൂവരും കാലത്തിനായി ഉദ്ദേശ്യങ്ങള്‍ (Intentions) സൃഷ്ടിക്കൂ.
ഉപസംഹാരം
11/11 എനര്‍ജി പോര്‍ട്ടല്‍ ഒരു അവസാനമല്ല, ഒരു പുതിയ ആരംഭമാണ്. നിങ്ങളുടെ Birth Number അനുസരിച്ച് നിങ്ങള്‍ വിട്ടുപിരിയേണ്ട ഭാരങ്ങള്‍ തിരിച്ചറിഞ്ഞ്, ഈ ദിനത്തില്‍ അവയെ പ്രപഞ്ചത്തിന് സമര്‍പ്പിക്കൂ.
പഴയത് വിടുമ്പോഴേ പുതിയതിന് ഇടമുണ്ടാകൂ!

