സ്പെഷ്യല്‍
കൊറോണക്കാലത്തിന്റെ അവസാനമെന്ന്?; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയുടെ പ്രവചനം

ലോകമിന്ന് കൊറോണ വൈറസിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. അമേരിക്കയും ഇറ്റലിയും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങള്‍ക്കിപ്പോള്‍ ഭീതിയുടെ നാളുകളാണ്. എന്നാല്‍, ഇത്തരം ഒരു ദുരന്തം വരുമെന്ന് 2019 ഓഗസ്റ്റ് 22 നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷിയായ അഭിഖ്യ തന്റെ യുട്യൂബ് വിഡിയോയിലൂടെ പറയുന്നതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

2019 നവംബറില്‍ തുടങ്ങുന്ന ഈ ദുരിതത്തിന് 2020 ഏപ്രലിലോടെ അവസാനമാകുമെന്നും വീഡിയോയില്‍ പറയുന്നു. ചൈനയെയാണ് ഈ ദുരന്തം മോശമായി ബാധിക്കുകയെന്നും ആഗോള പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുമെന്നും വീഡിയോയില്‍ പറയുന്നു. വിമാനക്കമ്പനികള്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ലോകത്തെ രക്ഷിക്കാന്‍ നമ്മളെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നുമാണ് 20 മിനിട്ടുള്ള വീഡിയോയില്‍ ബാല ജ്യോതിഷി പറയുന്നത്.

ഈ പ്രവചനങ്ങളുടെ ജ്യോതിഷപരമായ യുക്തിയും അവതാരകന്‍ ഇവിടെ വിശദീകരിക്കുന്നുണ്ട്. ഇതില്‍ കൗതുകകരമായ കാര്യം, 2019 നവംബറിനും 2020 ഏപ്രിലിനുമിടയിലുള്ള കാലഘട്ടത്തില്‍ ഈ ദുരന്തം വരുമെന്നാണ്് അഭിഗ്യ പറയുന്നത്. ഈ കാലയളവില്‍ ലോകമെമ്പാടും ഒരു ദുരന്തം ഉണ്ടാകുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. കോവിഡ്-19 ന്റെ ആദ്യ കേസും കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലുള്ളതാണെന്നതും ഇതിനോടു കൂട്ടിവായിക്കണമെന്നാണ് വീഡിയോയ്ക്കു കമന്റായി ആളുകള്‍ പറയുന്നത്.

മറ്റൊരു പ്രവചനം ഗതാഗത വ്യവസായമാണ്. ഗതാഗത വ്യവസായം ഈ സമയത്ത് കഠിനമായി പ്രതിസന്ധിയിലാകുമെന്ന് അഭിഖ്യ പ്രവചിക്കുന്നു. ഗതാഗത വ്യവസായത്തിനുള്ളില്‍, വിമാനക്കമ്പനികളെ ഏറ്റവും മോശമായി ബാധിക്കുന്നതായി അദ്ദേഹം പ്രത്യേകം പറയുന്നുണ്ട്.

Related Posts