മന്ത്രങ്ങള്‍
സമ്പത്തുണ്ടാകാന്‍ ഈ യജുര്‍വേദമന്ത്രം ദിവസവും ജപിച്ചോളൂ!

യജുര്‍വേദ മന്ത്രങ്ങള്‍ക്ക് നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കാന്‍ കഴിയും. യജുര്‍വേദ മന്ത്രമായ ഭാഗ്യസൂക്തത്തിലെ മൂന്നാമത്തെ മന്ത്രം സമ്പത്ത് വര്‍ധനവിനെ സൂചിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ഘടകവും ധനം തന്നെയാണല്ലോ. ധനമില്ലാതെ നിത്യജീവിതം എത്രത്തോളം ദുഷ്‌കരമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.

മന്ത്രം:

ഓം ഭഗപ്രണേതര്ഭഗ സത്യരാധോ
ഭഗേമാം ധിയമുദവാ ദദന്ന
ഭഗ പ്ര നോ ജനയ ഗോഭിരശൈ്വര്ഭഗ
പ്രനൃഭിര് നൃവന്ത: സ്യാമ

ഭഗം എന്നത് ധനത്തെയാണ് സൂചിപ്പിക്കുന്നത്. ധനത്തിന്റെ പ്രാധാന്യത്തെയും മഹത്വത്തെയും കുറിച്ചാണ് ഈ മന്ത്രത്തില്‍ പറയുന്നത്. ഈ മന്ത്രം ദിവസവും ജപിക്കുകവഴി ഓരോരുത്തര്‍ക്കും അവരവര്‍ക്കുവേണ്ട ധനം ആര്‍ജ്ജിക്കാനുളള ആത്മവിശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം. ഭൗതികസമൃദ്ധിയെ ഉപേക്ഷിക്കാതെ പരമപുരുഷാര്‍ഥത്തെ കാംഷിക്കുകയും തെളിമയായ മാര്‍ഗത്തിലൂടെ സമ്പത്ത് നേടുവാനുമാണ് നാം ശ്രമിക്കേണ്ടത്.

Related Posts