നക്ഷത്രവിചാരം
2021 ലെ നിങ്ങളുടെ മോശം സമയത്തെക്കുറിച്ച് അറിയാം

ജനനസമയം അനുസരിച്ച് ഓരോരുത്തരുടെയും ജീവിതത്തില്‍ പലകാര്യങ്ങളും നടക്കും. നല്ലതും ചീത്തയുമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുക സ്വഭാവികമാണ്. 2021 ല്‍ ഓരോ രാശിക്കാരുടെയും മോശം കാലത്തെക്കുറിച്ച് പൊതുവായി അറിയാം. ഇത് ഒരു പൊതുഫലമാണെന്ന് ഓര്‍ക്കുക.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

മേടം രാശിക്കാരുടെ ഏറ്റവും മോശം സമയമായിട്ടു പറയുന്നത് ജൂലൈ മാസമാണ്. വളരെയധികം പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും നേരിടേണ്ടിവരും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ഇടവം രാശിക്കാര്‍ക്ക് മോശം മാസമാണ് ഡിസംബര്‍. തൊഴിലിടത്ത് പ്രശ്‌നങ്ങളുണ്ടാകാതെ സൂക്ഷക്കണം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

മിഥുനം രാശിക്കാര്‍ക്ക് ഫെബ്രുവരിമാസമാണ് മോശം സമയമായി കാണുന്നത്. ഈ കാലത്ത് തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ രാശിക്കാര്‍ക്ക് മാര്‍ച്ച് ഏറ്റവും മോശമായിരിക്കും. ഈ കാലത്ത് തീരുമാനങ്ങളെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ഈ രാശിക്കാര്‍ക്ക് ജൂലൈ മാസമാണ് ഏറ്റവും മോശമായി കാണുന്നത്.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

മാര്‍ച്ച് മാസമാണ് ഈ രാശിക്കാര്‍ക്ക് ഏറ്റവും മോശമായി കാണുന്നത്. പദ്ധതികളൊന്നും ഈ മാസം നടക്കാന്‍ സാധ്യത കാണുന്നില്ല.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഫെബ്രുവരി മാസമാണ് ഈ കൂറുകാര്‍ക്ക് ഏറ്റവും പ്രയാസമായി കാണുന്നത്. ഈ മാസം നിങ്ങളെ ആശയകുഴപ്പത്തിലാക്കും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

വൃശ്ചികം രാശിക്കാര്‍ക്ക് ജൂലൈ മോശമായിരിക്കും. ചില ബുദ്ധിമുട്ടുകള്‍ ഈ മാസം നിങ്ങള്‍ നേരിടും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ധനു രാശിയുടെ നിര്‍ഭാഗ്യകരമായ മാസമാണ് ഏപ്രില്‍. ചില മോശം കാര്യങ്ങള്‍ ഈ മാസം സംഭവിക്കാന്‍ സാധ്യതയുണ്ട്.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

മകരം രാശിക്കാര്‍ക്ക് ഏറ്റവും മോശം മാസമാണ് മാര്‍ച്ച്. ചില ബുദ്ധിമുട്ടുകള്‍ ഈ മാസം നിങ്ങളെ അലട്ടും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ജൂലൈ മാസമാണ് ഈ കൂറുകാരുടെ ഏറ്റവും മോശം സമയം. ബന്ധങ്ങളില്‍ ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

മാര്‍ച്ച് മാസമാണ് ഈ കൂറുകാരുടെ ഏറ്റവും മോശം സമയം. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ ഈമാസം വന്നുചേരും.

Related Posts