സ്പെഷ്യല്‍
ശിവരാത്രിനാളിലെ ഈ വഴിപാട് ഇരട്ടിഫലം നല്‍കും!

ശിവചൈതന്യം നിഞ്ഞുനില്‍ക്കുന്ന ശിവരാത്രിനാളില്‍ സമര്‍പ്പിക്കുന്ന വഴിപാടുകളെല്ലാം അതീവഫലദായകമാണ്. ശിവരാത്രി നാളില്‍ വൈകുന്നേരം പുരുഷന്‍മാര്‍ ശയനപ്രദക്ഷിണം നടത്തുന്നതും സ്ത്രീകള്‍ അടിവച്ചുള്ള പ്രദക്ഷിണം നടത്തുന്നതും അതീവഫലദായകമാണെന്നാണ് വിശ്വസിക്കുന്നത്. ശയന പ്രദക്ഷിണമെന്നത് അഭീഷ്ടസിദ്ധിക്കായി ഇഷ്ടദേവനു മുന്നിലെ പൂര്‍ണമായ സമര്‍പ്പണമാണ്.

ശയനപ്രദക്ഷിണം ചെയ്യുമ്പോള്‍ ശരീരത്തിലെ എല്ലാ ഭാഗവും ക്ഷേത്രഭൂമിയോടു ചേരണമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്. ഭഗവാനില്‍ പൂര്‍ണമായും മനസ് അര്‍പ്പിച്ച് വ്രതനിഷ്ഠയോടെ ശിവരാത്രിനാളിലെടുക്കുന്ന ശയനപ്രദക്ഷിണം ഇരട്ടിഫലം തരുമെന്നാണ് വിശ്വസിക്കുന്നത്.

ഇതുകൂടാതെ ശിവരാത്രിനാളില്‍ ശിവഭഗവാന് പ്രിയപ്പെട്ട കൂവളത്തില സമര്‍പ്പണം ഉത്തമമായി കരുതുന്നു. ഇതിനുള്ള കൂവളത്തില നേരത്തെ തന്നെ കരുതണം. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത്. കൂവളത്തില വാടിയാലും അതിന്റെ പവിത്രത നഷ്ടപ്പെടില്ല.

ഇത് കൂടാതെ ആയുര്‍ദോഷമുള്ളവര്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിക്കുന്നതും ദാമ്പത്യദുരിതദോഷങ്ങള്‍ അകലാന്‍ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അര്‍ച്ചനയോ നടത്തുന്നതും വിവാഹതടസം നീങ്ങാന്‍ സ്വയംവര പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നതും ഐശ്യര്യദായകമാണ്.

Related Posts