സ്പെഷ്യല്‍
ഇപ്പോള്‍ വസുന്ധരായോഗം: 2019 സെപ്റ്റംബറിലിട്ട ഫേസ്ബുക്ക് പോസ്റ്റ് വയറലാകുന്നു

ലോകമിപ്പോള്‍ കടന്നുപോകുന്ന അവസ്ഥ വസുന്ധരായോഗത്തിന്റെ ഫലമാണെന്നു ഭാരതീയ ജ്യോതിഷ വിചാര സംഘം സംസ്ഥാന ഉപാധ്യക്ഷനും പ്രശസ്ത ജ്യോതിഷനുമായ ജയശങ്കര്‍ മണക്കാട്ട്. ഇക്കഴിഞ്ഞ തുലാം 19 (നവംബര്‍ 5) ന് വസുന്ധരായോഗം ആരംഭിച്ചു. ഇത് മിഥുനമാസം (ജൂണ്‍ 30) വരെ നിലനില്‍ക്കും. ഈ യോഗത്തിന്റെ ഫലമായി ലോകത്ത് യുദ്ധം, യുദ്ധസമാന കലഹങ്ങള്‍, കലാപങ്ങള്‍, പകര്‍ച്ചവ്യാധികള്‍, പ്രകൃതി ക്ഷോഭങ്ങള്‍, നാശനഷ്ടങ്ങള്‍ എന്നിവ ഉണ്ടാകാമെന്നാണ്. ഇതുസംബന്ധിച്ച് ജയശങ്കര്‍ മണക്കാട്ട് 2019 സെപ്റ്റംബര്‍ 27ന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

വസുന്ധരായോഗത്തെ അതിജീവിക്കാന്‍ നിസ്വാര്‍ഥ പ്രാര്‍ഥനയ്ക്കു മാത്രമേ കഴിയൂ. ജനങ്ങള്‍ ജാതിമത ഭേദമെന്യേ അവനവനു വിശ്വാസമുള്ള വിധിപ്രകാരം ലോകനന്മയ്ക്കായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറയുന്നു. അഗ്‌നിഹോത്രം സ്വന്തം വീടുകളില്‍ ചെയ്യുന്നതു ഉത്തമമാണ്. വിശ്വാസമുണ്ടെങ്കില്‍ അരി നനച്ച് നെയ്യില്‍ മുക്കി സൂര്യദേവനെ മനസ്സില്‍ ധ്യാനിച്ച് പ്രഭാതത്തില്‍ ഹോമിക്കുന്നതും നല്ലതാണെന്നും അദ്ദേഹം പറയുന്നു.

ജയശങ്കര്‍ മണക്കാട്ടിന്റെ ഫേണ്‍നമ്പര്‍: 8943273009, 9496946008

Related Posts