വാസ്തു
രോഗദുരിതം മുതല്‍ സമ്പത്ത് വരെ; കിണറിന്റെ സ്ഥാനം നല്‍കുന്ന ഫലങ്ങള്‍ അറിയാം

വാസ്തുവില്‍ കിണര്‍ ശുഭ സ്ഥാനത്തായാല്‍ ഗുണഫലങ്ങള്‍ ഉണ്ടാകും. ഈശ കോണില്‍ സര്‍വ്വാഭിവൃത്തിയും, കിഴക്ക് ഐശ്വര്യവും, അഗ്‌നി കോണില്‍ പുത്രനാശവും, തെക്ക് പല വിധേനയുള്ള രോഗം, നിര്യതി കോണില്‍ പുത്രനാശവും ധനനാശവും, പടിഞ്ഞാറ് ശത്രുദോഷവും, വായുകോണാല്‍ സ്ത്രീ വിനാശവും വടക്ക് സമ്പത്തും ഫലമാകുന്നു, കിണര്‍ പൊതുവെ വടക്ക് കിഴക്ക് ദിക്കുകളില്‍ വരുന്നത് ശുഭമാണ്.

അസ്ഥാനത്തുള്ള കിണറോ കുളമോ നികത്തുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. വരുണ ദേവനെ പൂജിച്ച് സപ്തനദികളെ പ്രാര്‍ത്ഥിച്ച് പൂജിച്ച് അര്‍ഘ്യപാദ്യാദികള്‍ നല്‍കി പാല്, തേന്‍, കരിമ്പ്,നെയ്യ്, ശര്‍ക്കര,പഴം എന്നീ ദ്രവ്യങ്ങള്‍ നിവേദ്യമായി നല്‍കി സൂര്യ മണ്ഡലത്തിലേക്ക് ഉദ്ധ്വസിച്ച് നല്ല മണ്ണ് ഉപയോഗിച്ച് നികത്തുക.

Related Posts