സ്പെഷ്യല്‍
ഫെബ്രുവരി അവസാനവാരം ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍

ഏരീസ് (ജന്മദിനം മാര്‍ച്ച് 22 – ഏപ്രില്‍ 20)

ഫെബ്രുവരി അവസാന വാരം എല്ലാ രംഗത്തും അനുകൂലമായ ഫലങ്ങളുണ്ടാകും. വിദ്യാഭ്യാസകാര്യങ്ങളില്‍ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. പ്രവര്‍ത്തനരംഗത്തു പൊതുവെ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. മേലധികാരിയില്‍ നിന്നു പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയും

ടോറസ് (ജന്മദിനം ഏപ്രില്‍ 21- മെയ് 21 )

അവസാന ആഴ്ചയില്‍ ഗുണഫലങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ ചെറിയ തോതില്‍ മന്ദത അനുഭവപ്പെടും. ജോലികാര്യങ്ങളില്‍ തികച്ചും അനുകൂലമായ ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും.

ജെമിനി (ജന്മദിനം മെയ് 22- ജൂണ്‍ 21)

അടുത്ത ആഴ്ച ഗുണദോഷമിശ്രമായിട്ടായിരിക്കും ഫലങ്ങള്‍ അനുഭവപ്പെടുക. വലിയ പ്രതിസന്ധികള്‍ക്കൊന്നും സാധ്യതയില്ല. വിദ്യാര്‍ഥികള്‍ക്കു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടാനും സാധിക്കും. താത്കാലിക ജോലിക്കാരില്‍ ചിലര്‍ക്ക് അതു സ്ഥിരമായിക്കിട്ടും. മേലധികാരിയില്‍ നിന്നു സഹകരണവും പിന്തുണയും പ്രണയകാര്യങ്ങളില്‍ നല്ല അനുഭവങ്ങളുണ്ടാകും.

ക്യാന്‍സര്‍ (ജന്മദിനം ജൂണ്‍ 22-ജൂലൈ 23)

വരുന്ന ആഴ്ചയില്‍ കൂടുതല്‍ ആത്മവിശ്വാസം അനുഭവപ്പെടും. ഇടപെടുന്ന കാര്യങ്ങളിലെല്ലാം വിജയം നേടും. പഠനകാര്യങ്ങളില്‍ കൂടുതല്‍ ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയപങ്കാളിയില്‍ നിന്നു കൂടുതല്‍ സ്നേഹപൂര്‍ണമായ പെരുമാറ്റം ഉണ്ടാകും.

ലിയോ (ജന്മദിനം ജൂലൈ 24- ഓഗസ്റ്റ് 23)

വരുന്ന ആഴ്ചയില്‍ മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ കഴിയും. പഠനകാര്യങ്ങളില്‍ താത്പര്യക്കുറവ് ചില ദിവസങ്ങളില്‍ ഉണ്ടാകും. ഇടയ്ക്കിടെ ചെറിയ തോതില്‍ തലവേദന അനുഭവപ്പെടാനും സാധ്യത. പ്രവര്‍ത്തനരംഗത്തു കാര്യങ്ങള്‍ അനുകൂലമാകും പ്രണയകാര്യങ്ങളില്‍ നല്ല ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്.

വിര്‍ഗോ (ജന്മദിനം ഓഗസ്റ്റ് 24- സെപ്റ്റംബര്‍ 23)

വരുന്ന വാരം എല്ലാംകൊണ്ടും അനുകൂലമാകും. ജോലികാര്യങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വിജയം ഉണ്ടാകും. മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടാന്‍ കഴിയും. പ്രണയകാര്യങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന ദിവസങ്ങളാണിത്.

ലിബ്ര (ജന്മദിനം സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

അടുത്ത ആഴ്ച നല്ല ഫലങ്ങള്‍ ഉണ്ടാകും. സാമ്പത്തികമായ പ്രതിസന്ധികളില്‍ നിന്നെല്ലാം കരകയറും. വിദ്യാഭ്യാസകാര്യങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയും. പുതിയ കോഴ്സുകളില്‍ ചേരാന്‍ ആഹ്രിക്കുന്നവര്‍ക്ക് അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. ഏറ്റെടുത്ത ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രണയകാര്യങ്ങളില്‍ ഗുണദോഷമിശ്രമായ ഫലങ്ങള്‍ ഉണ്ടാകും.

സ്‌കോര്‍പ്പിയോ (ജന്മദിനം ഒക്ടോബര്‍ 24- നവംബര്‍ 22)

വരുന്ന വാരം പൊതുവേ ഗുണഫലങ്ങള്‍ അനുഭവപ്പെടും. തടസ്സങ്ങള്‍ നീങ്ങും. പഠനകാര്യങ്ങളില്‍ പുതിയ ഉണര്‍വും ഉത്സാഹവും ഉണ്ടാകും. തൊഴിലില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. പ്രണയപങ്കാളിയില്‍ നിന്നു സ്നേഹം കൂടുതല്‍ അനുഭവപ്പെടും.

സജിറ്റേറിയസ് (ജന്മദിനം നവംബര്‍ 23- ഡിസംബര്‍ 22)

വരുന്ന വാരം കാര്യങ്ങള്‍ കുഴപ്പമില്ലാതെ നടന്നു പോകും. പഠന കാര്യങ്ങളില്‍ താല്പര്യം ഇല്ലായ്മ തോന്നാം. തൊഴില്‍ രംഗത്ത് വലിയ കുഴപ്പങ്ങള്‍ ഉണ്ടാവില്ല. പ്രണയ ബന്ധത്തിന് ഇളക്കം ഉണ്ടാവില്ല.

കാപ്രിക്കോണ്‍ (ജന്മദിനം ഡിസംബര്‍ 23- ജനുവരി 20)

അടുത്ത ആഴ്ചകളില്‍ സാമ്പത്തികബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം ലഭിക്കും. വിദ്യാഭ്യാസകാര്യങ്ങളില്‍ നേരിയ പുരോഗതി കണ്ടു തുടങ്ങും. പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടാനും കഴിയും. തൊഴില്‍പരമായ കാര്യങ്ങളില്‍ ഗുണദോഷമിശ്രമായ ഫലങ്ങളാണു പൊതുവെ അനുഭവപ്പെടുക. ചില ദിവസങ്ങളില്‍ആലസ്യം അനുഭവപ്പെടും.

അക്വേറിയസ് (ജന്മദിനം ജനുവരി 21- ഫെബ്രുവരി 19)

വരുന്ന ആഴ്ച പ്രവര്‍ത്തനരംഗത്ത് നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. വിദ്യാഭ്യാസകാര്യങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചത്തേതിനെക്കാള്‍ മെച്ചപ്പെട്ട ഫലങ്ങള്‍ പ്രതീക്ഷിക്കാം. തൊഴിലില്‍ മേലധികാരിയുടെ പ്രീതി പിടിച്ചുപറ്റാന്‍ കഴിയും. പ്രണയകാര്യങ്ങളില്‍ തികച്ചും നല്ല അനുഭവങ്ങളാണു പ്രതീക്ഷിക്കാം.

പിസെസ് (ജന്മദിനം ഫെബ്രുവരി 20- മാര്‍ച്ച് 21)

വരുന്ന വാരം കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ നടക്കും. പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയും. നേരത്തേ എഴുതിയ പരീക്ഷയുടെ ഫലം അനുകൂലമായ രീതിയില്‍ വരും. പ്രവര്‍ത്തനരംഗത്തു നല്ല ഫലങ്ങളാണു അനുഭവപ്പെടുക. ജോലിയില്‍ സ്ഥാനക്കയറ്റമോ അനുകൂലമായ സ്ഥലംമാറ്റമോ ലഭിക്കും. പ്രണയബന്ധം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ദിവസങ്ങളാണിത്.

Related Posts