നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (നവംബര്‍ 1 മുതല്‍ 7 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

കുടുംബജീവിതത്തില്‍ സന്തോഷകരമായ അനുഭവം. സാമ്പത്തിക നിലയില്‍ പുരോഗതിയുണ്ടാകും. ചെലവുകള്‍ നിയന്ത്രിക്കണം. തടസങ്ങളെ ധീരമായി അഭിമുഖീകരിക്കാന്‍ തയാറാകണം. ആഴ്ച അവസാനം ഉത്കണ്ഠയ്ക്കും മാനസിക സമ്മര്‍ദ്ദത്തിനും യോഗം. സ്വത്തില്‍ നിന്ന് ആനുകൂല്യങ്ങളും പ്രതിഫലങ്ങളും ലഭിക്കാന്‍ സാധ്യത കാണുന്നു.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ആഴ്ചയുടെ തുടക്കം അനാവശ്യമായ വിഷമാവസ്ഥ വന്നുചേരാന്‍ യോഗം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധവേണം. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. തൊഴിലിടത്ത് അംഗീകാരങ്ങളും നേട്ടങ്ങളും ലഭിക്കും.

മിഥുനക്കൂറ് (മകയരം1/2, തിരുവാതിര, പുണര്‍തം 3/4)

വിദേശത്തുനിന്ന് അനുകൂല്യങ്ങള്‍ ലഭിക്കും. ബിസിനസുചെയ്യുന്നവര്‍ക്ക് അനുകൂലമായ കാലം. സാമ്പത്തിക നേട്ടത്തിന്റെ കാലം. എന്നാല്‍, പണം ചെലവഴിക്കുന്നകാര്യത്തില്‍ ശ്രദ്ധിക്കണം. ശുഭാപ്തി വിശ്വാസത്തോടെ കാര്യങ്ങളെ കാണും. ശത്രുക്കളെ കരുതിയിരിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഒന്നിലധികം മാര്‍ഗങ്ങളില്‍ നിന്നും വരുമാനം വരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ഉദ്യോഗസ്ഥര്‍ കോപം നിയന്ത്രിക്കണം. ആഢം ബരവും സുഖസൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ഈ ഘട്ടത്തില്‍ നിങ്ങള്‍ വളരെയധികം പണം ചെലവഴിച്ചേക്കാം. നിയമപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പണം ചെലവഴിക്കാന്‍ സാധ്യത കാണുന്നു. ശത്രുക്കളെ കരുതിയിരിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

സന്തോഷകരമായ ആഴ്ചയായിരിക്കുമിത്. തൊഴില്‍പരമായും ഈ സമയം അനുകൂലമാണ്. സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും. സാമ്പത്തിക നില പൊതുവേ മെച്ചപ്പെടും. കോപം നിയന്ത്രിക്കണം. അനാവശ്യയാത്രകള്‍ കഴിവതും ഒഴിവാക്കുക.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

കുടുംബരപരമായി സന്തോഷം വര്‍ധിക്കുന്നകാലം. തീരുമാനങ്ങളെടുക്കും മുമ്പ് നന്നായി ആലോചിക്കണം. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ജീവിതപങ്കാളി സര്‍ക്കാര്‍ ജോലിക്കാരാണെങ്കില്‍, ഈ ആഴ്ച അവര്‍ വിജയം കൈവരിക്കും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. ആത്മീയ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കും. ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ സംഭവിച്ചേക്കാം. അതിനാല്‍, ഓരോ സാഹചര്യത്തിന്റെയും ഗുണദോഷങ്ങള്‍ ശ്രദ്ധിച്ച് തീരുമാനങ്ങള്‍ എടുക്കുക. തിടുക്കത്തില്‍ തീരുമാനം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കൂടാതെ നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കേണ്ടതാണ്. പരിശ്രമങ്ങളിലൂടെ മാത്രമേ നിങ്ങള്‍ വിജയം കൈവരിക്കുകയുള്ളൂ. അമിതമായ വേവലാതികള്‍ നിങ്ങളുടെ ലക്ഷ്യങ്ങളെ ദൂരെയാക്കാം, അതിനാല്‍ ശ്രദ്ധിക്കുക.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ജോലിഭാരം നിങ്ങളുടെ മാനസിക ഉത്കണ്ഠയ്ക്ക് വഴിവെക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടുകയും അനാവശ്യ യാത്രകള്‍ നടത്തേണ്ടതായും വരാം. വിദേശയാത്ര ആഗ്രഹിക്കുന്നുവെങ്കില്‍ ഈ സമയത്ത് അനുകൂലമായ അവസരങ്ങള്‍ വന്നുചേരും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വിദഗ്ദ്ധരായ ആളുകളുടെ അഭിപ്രായം തേടേണ്ടതാണ്.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ബിസിനസുകാര്‍ക്ക് അനുകൂലകാലം. ജോലിസ്ഥാലത്ത് ചില പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. സാമ്പത്തിക സ്ഥിതി പൊതുവേ മെച്ചപ്പെടും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

കുട്ടികളുടെ കാര്യത്തില്‍ ആശങ്കയുണ്ടാകും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മാനസികസമ്മര്‍ദ്ദം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം. ചെലവുകള്‍ വര്‍ധിക്കും. വിദേശത്തുനിന്നുള്ള വരുമാനം ലഭിക്കുന്നവര്‍ക്ക് നേട്ടം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

കുടുംബത്തില്‍ സന്തോഷാനുഭവം. തൊഴില്‍മേഖലയില്‍ നേട്ടത്തിന്റെ കാലം. കലാപരമായ കഴിവുകള്‍ അംഗീകരിക്കപ്പെടും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. ഭൂസ്വത്തില്‍ മികച്ച വരുമാനം ലഭിക്കാന്‍ സാധ്യത കാണുന്നു. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടാം. തൊഴില്‍മേഖലയില്‍ നേട്ടം. വിദ്യാര്‍ഥികള്‍ക്ക് പൊതുവേ അനുകൂലഫലം.

Related Posts