നക്ഷത്രവിചാരം
സമ്പൂര്‍ണ വാരഫലം (ഡിസംബര്‍ 6 മുതല്‍ 12 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ആഴ്ചയുടെ തുടക്കം അനുകൂലമായിരിക്കും. തൊഴില്‍മേഖലയില്‍ നല്ല അവസരങ്ങള്‍ വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. സാമ്പത്തികമായും നേട്ടത്തിന്റെ കാലം. വിദേശയാത്രയ്ക്ക് അനുകൂലസമയം. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ചകാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. തൊഴിലിടത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. തൊഴില്‍മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലം. വിവാഹം നോക്കുന്നവര്‍ക്ക് അനുകൂലസമയം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

സഹോദരങ്ങളില്‍നിന്നും മികച്ച പിന്തുണലഭിക്കും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലസമയം. ബിസിനസ് വിപുലീകരിക്കുന്നതിന് അനുകൂല സമയം. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

പരിശ്രമത്തിന് അനുസരിച്ച് വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. പണച്ചെലവിന് സാധ്യത. പുതിയ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല കാലം. തൊഴില്‍ മേഖലയില്‍ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

സന്തോഷകരമായ ആഴ്ചയായിരിക്കുമിത്. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. യാത്രകള്‍ ഗുണം ചെയ്യും. സഹോദരങ്ങളുടെ സഹായം ലഭിക്കും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ശത്രുക്കളെ സൂക്ഷിക്കേണ്ടകാലം. മാനസിക പിരിമുറുക്കത്തിനു സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. സാമ്പത്തികമായി മെച്ചമുള്ള കാലം. സഹോദരങ്ങളുടെ പിന്തുണലഭിക്കും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

സഹോദരങ്ങളുടെ പിന്തുണലഭിക്കും. വിദേശരാജ്യങ്ങളുമായി ബിസിനസ് ചെയ്യുന്നവര്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കണം. പൊതുവേ സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ബിസിനസില്‍ നേട്ടത്തിന്റെ കാലം. പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ യോഗം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടകാലമാണിത്. തൊഴിലിടത്ത് മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്താന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ബിസിനസില്‍ ചില ബുദ്ധിമുട്ടുകള്‍ കണ്ടേക്കാം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ യോഗം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

വിവിധ ഭാഗ്യാനുഭവങ്ങള്‍ക്കു യോഗമുള്ള കാലം. തൊഴില്‍മേഖലയില്‍ നേട്ടത്തിന്റെ കാലം. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലം. സാമ്പത്തികമായും നേട്ടത്തിന്റെ കാലം. ബിസിനസില്‍ നേട്ടങ്ങള്‍ വന്നുചേരും.

മകരക്കുറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സാമ്പത്തികകാര്യത്തില്‍ അത്ര അനുകൂലകാലമല്ല. ആത്മീയ കാര്യത്തില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മേഖലയില്‍ നേട്ടത്തിന്റെ കാലം. തൊഴില്‍ അന്വേഷര്‍ക്കും അനുകൂലകാലം. കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

സമ്മിശ്രഫലങ്ങള്‍ ഉളവാകുന്നകാലം. വിവിധ മാര്‍ഗത്തിലൂടെ പണം വന്നുചേരുന്നതിനൊപ്പം ചെലവും വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. മാനസിക പിരിമുറുക്കത്തിനും യോഗം. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ഭാഗ്യത്തിന്റെ പിന്തുണയുള്ള കാലം. വിദ്യാര്‍ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് നേട്ടത്തിന്റെ കാലം. ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കേണ്ടകാലം കൂടിയാണിത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

Related Posts