നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (നവംബര്‍ 15 മുതല്‍ 21 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ആഴ്ചയുടെ തുടക്കം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. ആഴ്ചയുടെ അവസാനം സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് ഈ ആഴ്ച അത്ര നന്നല്ല. തീരുമാനമെടുക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ആഴ്ചയുടെ ആരംഭത്തില്‍ പൊതുവേ ഇടവക്കൂറുകാര്‍ക്ക് നല്ലതായിരിക്കും. കുടുംബത്തില്‍ സന്തോഷം വര്‍ധിക്കും. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. ബിസിനസുകാര്‍ക്ക് പൊതുവേ അനുകൂലമായ കാലം. ഭാഗ്യം വര്‍ധിക്കുന്ന ആഴ്ചകൂടിയാണിത്.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ആഴ്ചയുടെ തുടക്കം ഈ രാശിക്കാര്‍ക്ക് അത്ര ഗുണകരമല്ല. സാമ്പത്തിക തര്‍ക്കത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്. തൊഴില്‍പരമായി ചില തടസങ്ങള്‍ വന്നുചേരും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ആഴ്ച അവസാനം ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചകളുണ്ടാകും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ ആഴ്ച കര്‍ക്കിടകക്കൂറുകാര്‍ക്ക് പൊതുവേ നല്ലഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം. ആഴ്ച അവസാനം സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബിസിനസുകാര്‍ വ്യാപാരം വിപുലപ്പെടുത്തും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

കുടുംബ ജീവിതം സന്തോഷകരമാക്കാന്‍ ശ്രമിക്കണം. സാമ്പത്തിക ചെലുകള്‍ കൂടാതെ സൂക്ഷിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. ആത്മീയ മേഖലയില്‍ താല്‍പ്പര്യം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് നേട്ടങ്ങളുടെ കാലം. ശത്രുക്കളില്‍നിന്നും അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. യാത്രകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

സഹോദരങ്ങളുമായിട്ടുള്ള ബന്ധം മെച്ചപ്പെടും. ധൈര്യവും ശക്തിയും വര്‍ദ്ധിക്കും. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് നേട്ടങ്ങളുടെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. കുടുംബ ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള യോഗമുണ്ട്.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കുടുംബത്തില്‍ ശുഭകരമായ കാര്യങ്ങള്‍ നടക്കാന്‍ യോഗം. സഹോദരങ്ങളില്‍നിന്നും നേട്ടങ്ങള്‍. വരുമാനം വര്‍ധിക്കും. വസ്തുവാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കും. വിദ്യാര്‍ഥികള്‍ക്ക് പൊതുവേ അനുകൂലമായ കാലം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

കുടുംബബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ അനുഭവപ്പെടാം. ഹ്രസ്വദൂര യാത്രകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. ബിസിനസ് വിപുലീകരിക്കും. വാഹനം മാറ്റിവാങ്ങാനുള്ള യോഗമുണ്ട്. സഹോദരങ്ങളുടെ പിന്തുണലഭിക്കും. ചെലവുകള്‍ വര്‍ധിക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ചെലവുകള്‍ വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. നിങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതം കാരണം, ചില മാനസിക ഉത്കണ്ഠകള്‍ ഉണ്ടാകും. കുടുംബാംഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം.

മകരക്കുറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

കുടുംബ ജീവിതത്തിലെ പഴയ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കും. ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുമായി നിങ്ങള്‍ നല്ല ബന്ധം പുലര്‍ത്തും. വരുമാനവും വര്‍ദ്ധിക്കാം. എതിരാളികളെ സൂക്ഷിക്കുക. ഈ ആഴ്ച നിങ്ങള്‍ സുപ്രധാന തീരുമാനമെടുക്കാം. സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

തൊഴില്‍പരമായി ഉയര്‍ച്ചതാഴ്ചകളുടെ കാലം. കുടുംബത്തില്‍ സന്തോഷാനുഭവം. ചെലവുകള്‍ വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ജോലികള്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ സമയത്ത് അനുകൂലമാണ്. നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതാണ്. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സാമ്പത്തിക നേട്ടത്തിന്റെ കാലം. ശത്രുക്കള്‍ ശക്തരാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. ബിസിനസുകാര്‍ക്ക് നേട്ടം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം.

Related Posts