നക്ഷത്രവിചാരം
സമ്പൂര്‍ണ വാരഫലം (ജനുവരി 17 മുതല്‍ 23 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

സഹപ്രവര്‍ത്തകരില്‍നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചെന്നുവരില്ല. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും. മനസുഖം കുറയും. തര്‍ക്കങ്ങളില്‍ നിന്നും വാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും. തൊഴിലിടത്ത് നേട്ടങ്ങളുടെ കാലം. മേലുദ്യോഗസ്ഥരുടെ അഭിനന്ദനത്തിന് പാത്രമാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ബിസിനസ്സില്‍ നല്ല അവസരങ്ങള്‍ കൈവരിക്കാന്‍ കഴിയും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തരാകും. നല്ല അവസരങ്ങള്‍ കൈവരും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. ചെലവ് വര്‍ധിക്കാന്‍ സാധ്യതയുള്ള കാലം കൂടിയാണിത്. അതുകൊണ്ട് പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

പ്രശസ്തിയും ബഹുമാനവും വര്‍ധിക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. സാമ്പത്തിക നേട്ടത്തിനു യോഗമുള്ള കാലം. ദീര്‍ഘദൂര യാത്രകള്‍ ഫലം ചെയ്യുന്ന കാലം. നിങ്ങള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കാന്‍ യോഗം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

ശത്രുക്കളുടെ ശല്യം വര്‍ധിക്കുന്ന കാലമാണിത്. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

തൊഴിലടത്തെ പ്രശ്‌നങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. വിദേശത്തുനിന്നും അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. നിരവധി സ്‌ത്രോതസുകളില്‍നിന്നും വരുമാനം വര്‍ധിക്കും. ശത്രുശല്യത്തെ കരുതിയിരിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ശത്രുക്കളുടെ മേല്‍വിജയം നേടും. സാമ്പത്തിക നേട്ടത്തിന്റെ കാലം. വിദേശ ഇടപാടുകളില്‍ മികച്ച നേട്ടമുണ്ടാകും. കുടുംബ ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

തൊഴിലടത്ത് നേട്ടങ്ങളുണ്ടാകും. ശത്രുക്കളുടെ മേല്‍ വിജയം നേടും. ജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നുചേരാം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

യാത്രകള്‍ ഗുണം ചെയ്യും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴിലിടത്ത് നേട്ടങ്ങളുണ്ടാകും. സാമ്പത്തിക കാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവ് വര്‍ധിക്കാന്‍ യോഗം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം. ചെലവ് വര്‍ധിക്കാന്‍ യോഗം. യാത്രകള്‍ ഗുണം ചെയ്യും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരാം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

തൊഴിലിടത്ത് അംഗീകാരത്തിന്റെ കാലം. സാമ്പത്തികകാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാലമാണിത്. അനാവശ്യ പ്രശ്‌നങ്ങളില്‍ ഇടപെടാതെ ശ്രദ്ധിക്കുക. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും.

Related Posts