നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം- ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍)

തൊഴില്‍മേഖലയില്‍ തടസങ്ങള്‍ക്കു സാധ്യതയുണ്ട്. ജോലി സ്ഥലത്ത് സമ്മര്‍ദ്ദം വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)

പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ ശ്രദ്ധിക്കുക. തൊഴില്‍ മേഖലയില്‍ പുരോഗതി. സാമ്പത്തിക നേട്ടത്തിന്റെ കാലം.

മിഥുനക്കൂറ് (മകയിരം അവസാന പകുതി, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍)

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം, ആയില്യം)

ചില തടസങ്ങള്‍ വന്നുചേരാം. പണച്ചെലവ് വര്‍ധിക്കും. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യ കാല്‍))

മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ യോഗമുള്ള സമയമാണ്. തൊഴില്‍മേഖലയില്‍ സ്ഥാനക്കയറ്റത്തിനു സാധ്യത. സാമ്പത്തിക നേട്ടത്തിന്റെ കാലം കൂടിയാണിത്.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)

പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക. തൊഴില്‍മേഖലയില്‍ ചില വെല്ലുവിളികള്‍ നേരിടും. സാമ്പത്തിക നഷ്ടത്തിനു യോഗം.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍)

തൊഴില്‍മേഖലയില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

മംഗളകരമായ ചടങ്ങുകളില്‍ പങ്കെടുക്കും. പണം ചെലവഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

സാമ്പത്തിക നേട്ടത്തിന്റെ കാലം. തൊഴില്‍മേഖലയില്‍ ജാഗ്രത പുലര്‍ത്തുക. കുടുംബജീവിതം സന്തോഷകരമായിരിക്കും.

മകരക്കൂറ് (ഉത്രാടം ആദ്യ മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)

കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. സാമ്പത്തിക നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍)

മറ്റുള്ളവരോട് ഇടപെടുമ്പോള്‍ സൂക്ഷിക്കുക. സാമ്പത്തിക നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മീനക്കൂറ് (പൂരുരുട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

സാമ്പത്തിക നേട്ടത്തിന്റെ കാലം. തൊഴില്‍മേഖലയില്‍ നേട്ടത്തിന്റെ കാലം. ബിസിനസുകാര്‍ക്ക് നേട്ടങ്ങള്‍ വന്നുചേരും.

Related Posts