നക്ഷത്രവിചാരം
സമ്പൂര്‍ണ വാരഫലം (സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ)

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും):

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വിഷയങ്ങള്‍ ആസ്വദിച്ച് പഠിക്കാന്‍ കഴിയും. പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഔദ്യോഗിക ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും, സമൂഹത്തില്‍ പ്രശസ്തി കൈവരും. ഔദ്യോഗിക സമ്പര്‍ക്കങ്ങളില്‍ ഈ സമയം ജാഗ്രത പാലിക്കണം. ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും നേരിടേണ്ടിവന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. സംസാരവും വാക്കുകളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

പല പ്രതിബന്ധങ്ങൡ നിന്നും രക്ഷ ലഭിക്കും. ശത്രുക്കളെ ജയിക്കും. കൂടാതെ, നിങ്ങള്‍ക്ക് രോഗങ്ങള്‍ ഭേദമാകും. ഏതെങ്കിലും കോടതി കേസുകളില്‍ കുറച്ച് ഇളവ് ലഭിക്കും. ബിസിനസ്സ് കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക. കുടുംബാംഗങ്ങളുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മത്സരാത്മകത ഉയരും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മുതിര്‍ന്ന ആളുകളുടെ ഉപദേശം തേടെണ്ടതാണ് .

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

കുട്ടികള്‍ മൂലം ചില മാനസിക പ്രയാസങ്ങള്‍ നേരിടേണ്ടിവരും. കുട്ടികള്‍ തെറ്റായ കൂട്ടുക്കെട്ടുകളില്‍ ചാടാതെ നോക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. ജീവിതപങ്കാളിയുമായി നല്ല നിമിഷം ചെലവഴിക്കും. പങ്കാളിത്ത ബിസിനസ്സുകാര്‍ക്ക് ഗുണകരമായ കാലം. മുതിര്‍ന്നവരുമായിയുള്ള പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്. ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം കൈവരും. വിനോദ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കാം.

കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):

ജീവിത നിലവാരം മെച്ചപ്പെടും. ചെലവ് ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭ്യമാകും. മത്സരപരീക്ഷകളില്‍ വിജയം ലഭ്യമാകും. ഇച്ഛാശക്തി മെച്ചപ്പെടുത്തുകയും പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടാനുള്ള ശക്തി പ്രാപ്തമാകുകയും ചെയ്യും. ജോലിയില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍, ജീവിതപങ്കാളിയുടെ ഉപദേശങ്ങള്‍ ഉപയോഗപ്പെടും. വീട്ടില്‍ സമാധാനവും സന്തോഷവും ലഭിക്കും. ഗവേഷണ പഠന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അനുകൂല സമയമായിരിക്കും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല്‍ ഭാഗവും):

ആഴ്ചയുടെ തുടക്കത്തില്‍ നിരവധി പുതിയ അവസരങ്ങള്‍ ലഭ്യമാകും. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തും. ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയും. എല്ലാ ജോലികളും കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയും നിങ്ങള്‍ അവരോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കുകയും ചെയ്യും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം, പണത്തിന്റെ ഇടപാടുകളില്‍ ഒരു അവഗണനയും വെക്കരുത്. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കുടുംബജീവിതത്തിന് ഇത് നല്ല സമയമാണ്. വ്യാപാരികള്‍ക്കു നല്ല ലാഭം കൈവരും. നിങ്ങളുടെ പദ്ധതികള്‍ ശരിയായി നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ബുദ്ധിമുട്ടുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബാന്തരീക്ഷത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തും. നിങ്ങളുടെ പ്രശസ്തി സാമൂഹിക തലത്തിലും വര്‍ദ്ധിക്കും. ജോലികളില്‍ വിജയം നേടാന്‍ കഠിനാധ്വാനത്തോടെ തുടരുക.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):

ഏറ്റവും പ്രയാസമേറിയതും പ്രധാനപ്പെട്ടതുമായ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും. വാക്കുകളില്‍ നിയന്ത്രണം പാലിക്കണം. കുടുംബ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാം. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളുടെ മാതാപിതാക്കളുടെ ഉപദേശം തേടാവുന്നതാണ്. ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല്‍ ഭാഗവും അനിഴവും തൃക്കേട്ടയും):

ബിസിനസുകാര്‍ക്ക് വിദേശത്ത് നിന്ന് പ്രയോജനം ലഭ്യമാകും. എന്നിരുന്നാലും, ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടാതെ, ജോലി സംബന്ധിച്ച് വിദേശയാത്രയ്ക്ക് അവസരമുണ്ടാകാം. നിക്ഷേപം നടത്താന്‍ പദ്ധതിയിടാം, മറ്റുള്ളവരുമായി ചേര്‍ന്ന് നിക്ഷേപിക്കുന്നതിന് പകരം ഒറ്റയ്ക്ക് നിക്ഷേപം നടത്തുന്നതായിരിക്കും നല്ലത്. ധൈര്യവും ശക്തിയും വര്‍ദ്ധിക്കുന്ന കാലം കൂടിയാണിത്. ജീവിതപങ്കാളിയുമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പരസ്പര ധാരണയിലൂടെ സംസാരിച്ച് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടതാണ്.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):

നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവ് ഉയരും. ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരും. സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയും. ബിസിനസ്സുകാര്‍ക്ക് ലാഭം ലഭിക്കും. ജോലിക്കാര്‍ക്ക് വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ചുറ്റുമുള്ള ആളുകളെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയില്‍ പ്രശസ്തി വര്‍ദ്ധിക്കും. ജോലിയില്‍ പ്രമോഷനു സാധ്യത. ആത്മീയ കാര്യങ്ങളില്‍ താല്പര്യം ഉണ്ടാകും. മത്സര മനോഭാവം വര്‍ദ്ധിക്കുകയും നിങ്ങളുടെ ശത്രുക്കളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ജോലിയില്‍ പ്രയോജനകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ കാലം. നിക്ഷേപങ്ങളില്‍ നിന്ന് ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാകാന്‍ യോഗമുണ്ട്. ബിസിനസ്‌കാര്‍ക്ക് ഗുണകരമായ കാലമാണ്. പുതിയ അവസരങ്ങള്‍ വന്നുചേരും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):

ആത്മീയ വിഷയങ്ങളിലുള്ള താല്‍പര്യം വര്‍ദ്ധിക്കും. പിതാവുമായി സംസാരിക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിയൊരുക്കും. ചെറിയ കാര്യങ്ങളില്‍ പോലും പ്രതികരിക്കുന്നത് ഒഴിവാക്കണം. കുടുംബ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ കാലമാണ്.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):

വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായകാലം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ യോഗമുണ്ട്. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയുണ്ടാകും. നിക്ഷേപങ്ങള്‍ നടത്താന്‍ അനുകൂലമായ കാലം. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം കൈവരും. ജോലിസ്ഥലത്ത് എതിരാളികള്‍ക്കെതിരെ ജാഗ്രത പാലിക്കുക. മാനസിക പ്രശ്നങ്ങളെ അതിജീവിക്കാന്‍ ആത്മീയ പാതയിലൂടെ നിങ്ങള്‍ക്ക് പോകാവുന്നതാണ്.

Related Posts