നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (നവംബര്‍ 8 മുതല്‍ 14 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചലുത്തേണ്ടകാലമാണ്. ഈ ആഴ്ച പൊതുവേ ഈ കുറുകാര്‍ക്ക് അത്ര അനുകൂലമാണെന്നു പറയാന്‍ കഴിയില്ല. വിവാദങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണം. നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ സൂക്ഷിക്കുക. തൊഴില്‍പരമായും തടസങ്ങളുടെ കാലം. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

കുടുംബത്തില്‍ അനുകൂലാന്തരീക്ഷമുണ്ടാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടകാലമാണ്. ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. ബുദ്ധിമുട്ടുള്ള ജോലികള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ രാശിക്കാരുടെ ജീവിതത്തില്‍ പൊതുവേ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി അത്ര മികച്ചതായിരിക്കില്ല. ചെലവുകളില്‍ നിയന്ത്രണം കൊണ്ടുവരണം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നകാലമാണിത്.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പുരോഗതിയുണ്ടാകും. കുടുംബജീവിത്തില്‍ സന്തോഷകരമായ അനുഭവം. കഠിനാധ്വാനം മൂലം മികച്ച ഫലങ്ങള്‍ കൈവരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭ്യമാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലമാണ്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. പൊതുവേ ഉയര്‍ച്ച താഴ്ചകളുടെ കാലമാണ്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലകാലം. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കു സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. ബിസിനസുകാര്‍ക്ക് നല്ല ബിസിനസ്സ് ഡീലുകള്‍ കൈവരും. സഹോദരങ്ങളില്‍ നിന്ന് നല്ല പിന്തുണയും സ്‌നേഹവും ലഭ്യമാകും. കുടുംബജീവിതത്തില്‍ സന്തോഷാനുഭവം കൈവരും.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രതപാലിക്കണം. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യം. ബിസിനസുകാര്‍ക്ക് മികച്ച കാലം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കണം. തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെ ആലോചിച്ചെടുക്കുക.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

കുടുംബത്തില്‍ സന്തോഷകരമായ അനുഭവം. തൊഴില്‍പരമായി നേട്ടം. ശമ്പളവര്‍ധനവ് അടക്കമുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍വന്നേക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

മകരക്കുറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരാം. ആത്മീയ മേഖലില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നകാലം. ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ വന്നുചേരും. അനാവശ്യമായ മാനസിക ഉത്കണ്ഠകളും പിരിമുറുക്കങ്ങളും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

പങ്കാളിയുമായി അഭിപ്രായ വിത്യാസങ്ങളുണ്ടാകാം. ബിസിനസുകാര്‍ക്ക് അത്ര നല്ലകാലമല്ല. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചലുത്തേണ്ടകാലമാണിത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ആഴ്ച അവസാനം ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. തൊഴില്‍പരമായി, ശത്രുക്കളോട് ജാഗ്രത പാലിക്കുകയും വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക. ബിസിനസുകാര്‍ക്ക് അനുകൂലകാലം. ഔദ്യോഗിക രംഗത്ത് ജാഗ്രത പാലിക്കണം. ചില രാശിക്കാര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളും നേരിടാം, അതിനാല്‍, നിങ്ങള്‍ ചില ചെറിയ അസുഖങ്ങള്‍ ബാധിക്കുമ്പോഴും ഡോക്ടറെ കാണുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യുക.

Related Posts