സ്പെഷ്യല്‍
സാമ്പത്തികനേട്ടത്തിന് ഇങ്ങനെ ചെയ്താല്‍മതി!

സാമ്പത്തിക ഉന്നതി ആഗ്രഹിക്കാത്തവരായി ആരുംതന്നെയില്ല. ജ്യോതിഷശാസ്ത്ര പ്രകാരം ജാതകത്തിലെ ചില സൂചനകളെയും സാമ്പത്തിക ഉന്നതിയുമായി ആചാര്യന്മാര്‍ ബന്ധിപ്പിക്കുന്നുണ്ട്.

ജാതകവശാല്‍ രണ്ട്, പതിനൊന്നാം ഭാവങ്ങള്‍,ചാരവശാലുള്ള ഫലങ്ങള്‍ തുടങ്ങിയവ പൊതുവായി സാമ്പത്തിക ഉന്നമനവുമായി ബന്ധപ്പെട്ടുവരുന്നുവെന്നും ആചാര്യന്മാര്‍ പറയുന്നു. ഇവയടിസ്ഥാനമാക്കിയുള്ള ഗ്രഹപ്രീതികര്‍മ്മങ്ങള്‍ ചെയ്യുകയാണ് വേണ്ടതെന്നുമാണ് ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നത്.

ലക്ഷ്മീദേവിയേയോ ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനേയോ പൂജിക്കുക, ലക്ഷ്മീ വിനായക സങ്കല്പത്തില്‍ ഗണപതി പൂജനടത്തുക എന്നിവ സമ്പത്തിക പുരോഗതിക്കുള്ള പൊതുകര്‍മ്മങ്ങളായി ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നു. തിരുവല്ല ശ്രീവല്ലഭക്ഷേത്രം, മലപ്പുറം തിരുനാവായ ക്ഷേത്രം, മലയന്‍കീഴ് തിരുവല്ലാഴപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഫലസിദ്ധി കൈവരാന്‍ ഉത്തമം.

വിധിപ്രകാരം തയ്യാര്‍ ചെയ്ത ശ്രീചക്രം വീട്ടിലും തൊഴില്‍ സ്ഥലത്തും സ്ഥാപിക്കുന്നത് ഗുണകരമെന്നും വിശ്വാസം. പുജാമുറിയില്‍, കിഴവനുസരിച്ച് സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, എന്നിവയില്‍ തയ്യാര്‍ ചെയ്ത ശ്രീചക്രം സ്ഥാപിക്കണമെന്നും ആചാര്യനിദ്ദേശം. കുങ്കുമം, ചുവന്നപൂക്കള്‍ എന്നിവ ഉപയോഗിച്ച് ലളിതാസഹസ്രനമം ചൊല്ലി പൂജിക്കുന്നതും ഐശ്വര്യ സമൃദ്ധി പ്രദാനം ചെയ്യും.

ലക്ഷ്മീ നാരായണ പൂജ, ലക്ഷ്മീ സുക്തം, ശ്രീ സുക്തം എന്നിവയില്‍ അര്‍ച്ചന നടത്തുക, സൗന്ദര്യലഹരി മുപ്പത്തിമൂന്നാം ശ്ലോകം നിത്യേന ജപിക്കുന്നതും സാമ്പത്തിക ഉന്നമനത്തിന് ഫലപ്രദമാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

രക്ഷായന്ത്രം: ത്രിപുരസുന്ദരീയന്ത്രം

സന്ധ്യാനാമം: വെള്ളിയാഴ്ച തോറും ലളിതാസഹസ്രനാമം പതിവായി ജപിക്കുക.

Related Posts