വാസ്തു
പണം വരുന്നത് പോലെ പോകുന്നോ; കാരണം വീട്ടിലെ ഈ ദോഷങ്ങളാകാം

രു വീട് നിര്‍മിച്ചാല്‍ എല്ലാവര്‍ക്കും സന്തോഷമാണ്. പുതിയ ജീവിതം തുടങ്ങുന്നു എന്ന കാഴ്ചപ്പാടാണ് എല്ലാവര്‍ക്കും. സാമ്പത്തികമായ ഉന്നതി, ജീവിത നിലവാരം മെച്ചപ്പെടുക എന്നീ സ്വപ്‌നങ്ങളും ഇതിന്റെ ഭാഗമായി എല്ലാവരും കാണും. എന്നാല്‍ വീട് നിര്‍മിച്ച് താമസം തുടങ്ങിയാല്‍ മിക്കവര്‍ക്കും അനുഭവം മറിച്ചാകും. പണം കൈയില്‍ നില്‍ക്കുന്നില്ല. നിത്യം ചെലവ് കൂടി വരുന്നു. അങ്ങനെ പണം വരുന്നത് പോലെ പോകുന്നു. ഇതിന് വാസ്തുവുമായി ബന്ധമുണ്ടോ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

വസിക്കുന്ന സ്ഥലത്തെ കുറിച്ചുള്ള അറിവിനെയാണ് വാസ്തു എന്ന് പറയുന്നത്. വാസ്തു ആദ്യം മനസില്‍ വേണം, കൈയില്‍ വേണം, കടലാസില്‍ വേണം എന്നാണ് സാധാരണ പറയാറ്. ഒരു മനുഷ്യന്റെ ജാതകം പോലെ വീടിനൊരു ജാതകമുണ്ട്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്നീ അഞ്ച് ഘട്ടങ്ങളും വീടിനുമുണ്ട്. ഇതിനെല്ലാം കൃത്യമായ കണക്കുമുണ്ട്. വീട്ടില്‍ സമ്പത്ത് നിലനില്‍ക്കാത്തതിന്റെ കാരണം വീട് നിര്‍മാണം മുതല്‍ പണം സൂക്ഷിക്കുന്ന അലമാരയുടെ കിടപ്പില്‍ വരെ നമ്മള്‍ കാണിച്ച അലസതയാണ്. വീട്ടില്‍ സമ്പത്ത് സൂക്ഷിക്കേണ്ടത് എവിടെ എന്ന് തുടങ്ങി നമ്മള്‍ പ്രധാനമായും അറിയേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയില്‍ കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി പറയുന്നത്. ഇതൊന്ന് കേട്ട് നോക്കു.

 

Related Posts