മന്ത്രങ്ങള്‍
ദൃഷ്ടിദോഷം മാറാന്‍

കണ്‍ദോഷം മാറാന്‍ ഉത്തമമായ മന്ത്രമാണ് കാളീഗായത്രി. ഈ മന്ത്രം കുരുമുളകില്‍ തൊട്ടു ജപിച്ച് സ്ഥാപനങ്ങളില്‍ കണ്‍ദോഷം മാറുന്നതിന് വിതറാറുണ്ട്. നിത്യേനെ രാവിലെയും വൈകിട്ടും ശുദ്ധവൃത്തിയോടു കൂടി 16 തവണ ജപിക്കുന്നത് ഉത്തമമാണ്.  കുട്ടികളുടെ കണ്‍ദോഷം മാറുന്നതിന് കാളീ ഗായത്രി ഭസ്മം തൊട്ട് 108 തവണ ജപിച്ച് ശിരസില്‍ ഇട്ടാല്‍മതിയെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

കാളിഗായത്രി

ഓം രുദ്രസുതായൈ വിദ്മഹേ
ഗൂലഹസ്തായൈ ധീമഹേ തന്നഃ
കാളീ പ്രചോദയാല്‍

മന്ത്രങ്ങള്‍ ഉത്തമനായ ആചാര്യന്റെ ഉപദേശപ്രകാരം മാത്രമേ പ്രയോഗിക്കാവൂ. അത്ഭുത ശക്തിയുളള ഈ മന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. പൊതു അറിവേക്കുവേണ്ടിയാണ് ഇവിടെ ഇത് പ്രസിദ്ധീകരിക്കുന്നത്.

Related Posts