സ്പെഷ്യല്‍
കറുപ്പ് നിറത്തിലുള്ള പേഴ്‌സില്‍ പണം സൂക്ഷിച്ചാല്‍

വാസ്തുപ്രകാരം മാറ്റങ്ങള്‍ വരുത്തിയാലും, ജാതക ദോഷം മാറിയാലും സമ്പന്നനാകാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍, ഏറ്റവും എളുപ്പമുള്ള കാര്യം ചിലവ് നിയന്ത്രിക്കുകയെന്നതാണ്. സമ്പത്ത് അല്ലെങ്കില്‍ ധനം എവിടെ സൂക്ഷിക്കുന്നുവെന്നത് ചിലവ് കൂടാന്‍ കാരണമാണെന്നാണ് ഫങ്ഷ്യൂയി പറയുന്നത്.

അതിനാല്‍ നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ പേഴ്‌സിന് വളരെ പ്രാധാന്യമുണ്ട്. ധനത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള ചില പ്രത്യേകനിറങ്ങളിലുള്ള പേഴ്‌സ് വാങ്ങിയാല്‍ ധനാഗമനം എളുപ്പമാകുമെന്നാണ് വിശ്വാസം. ചുവപ്പ്, ഗോള്‍ഡന്‍, മഞ്ഞ, പച്ച, കറുപ്പ്, പിങ്ക് തുടങ്ങിയ നിറങ്ങള്‍ ധനം ആകര്‍ഷിക്കുന്നവയാണെന്നു വിശ്വസിക്കുന്നു.

മഞ്ഞയും സ്വര്‍ണ്ണനിറവും അഭിവൃദ്ധി, ഭാഗ്യം എന്നിവയെ കാണിക്കുമെന്നും പോസിറ്റീവ് എനര്‍ജി ഒരുപാട് നല്‍കുമെന്നും ഫങ്ഷ്യൂയി പറയുന്നു. അതിനാല്‍ ഈ നിറമുള്ള പേഴ്‌സ് എപ്പോഴും സമ്പന്നമാകുമെന്നും പറയുന്നുണ്ട്. ഫെങ്ങ്ഷ്യൂ പ്രകാരം പ്രശസ്തിയുടെയും വിജയത്തിന്റെയും നിറമായാണ് ചുവപ്പിനെ കാണുന്നത്. ഈ നിറം പണം വന്ന് ചെരുവാനും അത് ചോരാതെ കാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ ഈ നിറം സ്ത്രീകള്‍ക്ക് ഏറെ യോജിച്ചതാണെന്നും പറയുന്നു.

അതുപോലെ തന്നെ പിങ്ക് സ്ത്രീകള്‍ക്കു ഭാഗ്യം നല്‍കുന്ന നിറമാണ്്. പണം കൂടുതല്‍ വരുന്നതോടൊപ്പം ജീവിത വിജയമുണ്ടാകുവാനും ഈ നിറം സഹായകമാകുമെന്നും പറയുന്നു. എന്നാല്‍, മിക്ക ആണുങ്ങളുടെയും പേഴ്‌സിന്റെ നിറമാണല്ലോ കറുപ്പ്. ഇതിന്റെ മഹത്വം അറിഞ്ഞട്ടൊന്നുമായിരിക്കില്ല ഇത് ഉപയോഗിക്കുന്നത്. സാമ്പത്തികമായി മുന്നേറാനും അധികാരം ലഭിക്കാനും ജീവിതത്തില്‍ ഒരുപാട് പുരാഗത്തിയുണ്ടാകാനും ഇത് സഹായിക്കുമെന്നാണ് വിശ്വാസം.

ജീവനേയും വളര്‍ച്ചയേയും സൂചിപ്പിക്കുന്ന നിറമാണ് പച്ചയെന്ന് ഫങ്ഷ്യൂയി പറയുന്നു. അനുകൂല ഊര്‍ജ്ജവും സമൃദ്ധിയും നല്‍കുവാന്‍ പച്ചക്കു സാധിക്കും. കച്ചവടക്കാര്‍ക്ക് ഈ നിറം ഉത്തമമാണ്.

പേഴ്‌സ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പേഴ്‌സില്‍ നിന്നു പഴയ ബില്ല്, റെസീപ്റ്റ്, കീറി മുഷിഞ്ഞ നോട്ട് തുടങ്ങിയവയെല്ലാം മാറ്റേണ്ടതാണ്. വീട്ടില്‍ പേഴ്‌സ് സൂക്ഷിക്കുന്നത് വടക്ക്ദിശയിലാണെങ്കില്‍ പേഴ്‌സ് സമൃദ്ധമാകുമെന്നും വിശ്വാസം. ഇടയ്ക്കിടക്ക് പേഴ്‌സ് മറ്റുന്നതും കീറിയതും പഴകിയതുമായ പേഴ്‌സ് കൈയില്‍ വയ്ക്കുന്നതും നല്ലതല്ല.

Related Posts