സ്പെഷ്യല്‍
ഇത്തവണത്തെ ഋഷഭവ്രതം ഇങ്ങനെയെടുത്താല്‍

സര്‍വ്വൈശ്വര്യസിദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് ഋഷഭവ്രതം. ഇടവമാസത്തിലെ ശുക്ലപക്ഷതിഥിയില്‍, അതായത് സൂര്യന്‍ ഇടവരാശിയിലുള്ളപ്പള്‍ അനുഷ്ഠിക്കേണ്ട വ്രതമാണിത്. ഇത്തവണത്തെ ഋഷഭവ്രതം ജൂണ്‍ 8 ബുധനാഴ്ചയാണ്.

ഈ വ്രതം അനുഷ്ഠിച്ചതിന്റെ ഫലമായിട്ടാണ് ദേവേന്ദ്രന് ഐരാവതം എന്ന ആനയെ വാഹനമായി ലഭിച്ചതെന്നും കുബേരന് പുഷ്പകവിമാനം കിട്ടിയതെന്നുമെല്ലാം പുരാണങ്ങളില്‍ പറയുന്നുണ്ട്. വസിഷ്ഠന് പൂര്‍വ കാലത്തെക്കുറിച്ച് അറിയാനുളള കഴിവ് ലഭിച്ചത് ഈ വ്രതമെടുത്തതിനാലാണെന്നും പറയുന്നു.

ഋഷഭവ്രതമെടുക്കുന്നതിനെക്കുറിച്ചും ഈ വ്രതത്തിന്റെ പ്രധാന്യത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോകാണുക:

Related Posts