സ്പെഷ്യല്‍
ഗുരുവായൂരില്‍ ഏപ്രില്‍ 1 മുതല്‍ ദര്‍ശനസമയത്തില്‍ മാറ്റം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം കൂട്ടുന്നു. ഏപ്രില്‍ ഒന്നുമുതല്‍ ദര്‍ശനസമയം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമി തീരുമാനിച്ചിരിക്കുന്നത്.

ഭക്തജനതിരക്ക് കണക്കിലെടുത്ത് ക്ഷേത്രനട വൈകുന്നേരം മൂന്നരയ്ക്ക് തുറക്കും. നിലവില്‍ ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന ക്ഷേത്രനട നാലരയ്ക്കാണ് തുറക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഭക്തര്‍ക്ക് ഒരുമണിക്കൂര്‍ അധികദര്‍ശനസമയം ലഭിക്കും.

ആധ്യാത്മിക വാര്‍ത്തകള്‍ വേഗത്തില്‍ ലഭിക്കാന്‍ ജ്യോതിഷവാര്‍ത്തയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ക്ഷേത്രത്തിലെത്തുന്ന വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ ഇന്നു മുതല്‍ പുനസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം ഭരണസമിതി യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പിസി ദിനേശന്‍ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ പങ്കെടുത്തു.

ആധ്യാത്മികമായ അറിവുകള്‍ കണ്ടറിഞ്ഞ് മനസിലാക്കാനായി ജ്യോതിഷവാര്‍ത്തയുടെ യുട്യൂബ് ചാനല്‍ സന്ദര്‍ശിക്കൂ

 

Related Posts