സ്പെഷ്യല്‍
ഈ സമയം വിഷുക്കണി കണ്ടാല്‍

ലോകം പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ആഘോഷമില്ലാതെ ആചാരമാക്കി നമ്മുക്ക് വിഷുവിനെ വരവേല്‍ക്കാം. ഈ വര്‍ഷത്തെ മേടരവിസംക്രമം മീനം 31 തിങ്കളാഴ്ച രാത്രി 8.26 നാണ്.

സംക്രമം നടക്കുന്നത് സായാഹ്നത്തിനു ശേഷം ആയതിനാല്‍ മേടം ഒന്നു വരുന്നത് ഏപ്രില്‍ 14 നാണ്. അന്നുതന്നെയാണ് വിഷുക്കണി ദര്‍ശനം നടത്തേണ്ടത്. ഈ വര്‍ഷത്തെ ഗ്രഹസ്ഥിതിയില്‍ വ്യാഴം ഉദയരാശിക്ക് അനുകൂലമായി സഞ്ചരിക്കുന്നതും കൂടി പരിഗണിച്ചാല്‍ 14 ന് പുലര്‍ച്ചെ 05.54 മുതല്‍ 07.03 വരെയുള്ള സമയം ഭാരതത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ഉത്തമമാണ്.

Related Posts