സ്പെഷ്യല്‍
വിഷു: നിര്‍ബന്ധമായും വീട്ടില്‍നിന്ന് ഒഴിവാക്കേണ്ട കാര്യങ്ങള്‍

ഹൈന്ദവ ആധ്യാത്മിക അറിവുകള്‍ക്കായി Subscribe Nowhttps://www.youtube.com/Jyothishavartha?sub_confirmation=1

നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണല്ലോ വിഷു. മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരുവര്‍ഷത്തെക്കുറിച്ചാണ് വിഷുവിലൂടെ ജനങ്ങള്‍ ചിന്തിക്കുന്നത്.

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്.

വിഷുസ്‌പെഷ്യല്‍ ഓഫറിലൂടെ നിങ്ങളുടെ സമ്പൂര്‍ണ മലയാളജാതകം സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ ജാതകം മലയാളം

മറ്റൊന്ന്; രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാല്‍ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിന് തലേദിവസം വീട് വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിക്കുന്നത് രാവണ വധത്തിന് ശേഷം നടന്ന ലങ്കാദഹനത്തെ സൂചിപ്പിക്കുന്നു.

വിഷുസ്‌പെഷ്യല്‍ ഓഫറിലൂടെ നിങ്ങളുടെ സമ്പൂര്‍ണ മലയാളജാതകം സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ ജാതകം മലയാളം

ഇതുകൂടാതെ വിഷുവിന് മുമ്പ് നാം ചില കാര്യങ്ങള്‍ വീട്ടില്‍നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. അടുത്ത ഒരുവര്‍ഷം ഐശ്വര്യം നിറഞ്ഞതാകാന്‍ ഐശ്വക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍ വീട്ടില്‍നിന്ന് മാറ്റണം. കൂടാതെ വിഷുവിന്റെ അന്നും തലേന്നും പിറ്റേന്നും വീട്ടില്‍ ഒരുകാരണവശാലും ചില കാര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് വിശ്വാസം. അതേ കുറിച്ച് വിശദമായി അറിയാന്‍ ഈ വീഡിയോ കാണുക:

വിഷുസ്‌പെഷ്യല്‍ ഓഫറിലൂടെ നിങ്ങളുടെ സമ്പൂര്‍ണ മലയാളജാതകം സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ- സമ്പൂര്‍ണ ജാതകം മലയാളം

Related Posts