നക്ഷത്രവിചാരം
വിഷുഫലം 2021; ഒറ്റനോട്ടത്തില്‍

ഈ വര്‍ഷത്തെ വിഷുഫലം ഒറ്റനോട്ടത്തില്‍ അറിയാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

ഈ കൂറുകാരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും. സന്താനഭാഗ്യത്തിന് യോഗമുണ്ട്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മനക്ലേശം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്കു യോഗമുണ്ട്.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

സാമ്പത്തിക നേട്ടത്തിന്റെ കാലം. 2022 ന്റെ തുടക്കത്തില്‍ തൊഴില്‍ നേട്ടം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ സമയമാണ്. തൊഴില്‍ നേട്ടങ്ങളുണ്ടാകും. 2022ന്റെ ആദ്യമാസങ്ങളില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. അടുത്തവര്‍ഷം ആദ്യഭാഗത്ത് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. തര്‍ക്കങ്ങള്‍ ഒഴിവാക്കാര്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ഈ രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലമായ കാലം. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുടെയും അവസരങ്ങളുടെയും കാലമാണിത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടം വന്നുചേരും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

ഈ കുറുകാര്‍ക്ക് അഭിവൃദ്ധിയുടെ കാലം കൂടിയാണിത്. തീരുമാനങ്ങളെടുക്കും മുമ്പ് നന്നായി ആലോചിക്കുന്നത് ഉചിതമായിരിക്കും. സന്താനഭാഗ്യത്തിന് യോഗമുണ്ട്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

സാമ്പത്തിക ദുരിതങ്ങളില്‍നിന്നും മോചനം ലഭിക്കാന്‍ യോഗം. പലരൂപത്തിലും ഭാഗ്യം വന്നുചേരാം. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യോഗം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ബിസിനസില്‍നിന്നും നേട്ടങ്ങളുണ്ടാകും. തൊഴില്‍രംഗത്ത് നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

തൊഴില്‍ രംഗത്തു മാറ്റങ്ങളുണ്ടാകും. ആത്മീയ മേഖലയില്‍ താല്‍പ്പര്യം വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

സാമ്പത്തിക നേട്ടങ്ങള്‍ക്കു യോഗമുണ്ട്. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലകാലം. വിദേശയാത്രയ്ക്കു യോഗം.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ബിസിനസില്‍ നേട്ടങ്ങള്‍ക്കു യോഗം. ഉയര്‍ന്ന പദവികള്‍ തേടിയെത്താം. ഈ വര്‍ഷാവസാനം ഭാഗ്യാനുഭവങ്ങള്‍ വന്നുചേരാം.

Related Posts