
നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- വിശാഖം
വിശാഖം
വിദഗ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടു കിട്ടും, ദൂരയാത്ര അടിക്കടി നടത്തേണ്ടതായി വരും, ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടമുണ്ടാകും.
സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാന്‍ പോംവഴികള്‍ കണ്ടെത്തും, സന്താനഭാഗ്യമുണ്ടാകും, പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നു ചേരും, പൊതുപ്രവര്‍ത്തകര്‍ക്ക് നേട്ടങ്ങളുടെ സമയം.
സുതാര്യമായ പ്രവര്‍ത്തനങ്ങളാല്‍ കിംവദന്തികള്‍ ഒഴിവാകും, സാമ്പത്തിക നിക്ഷേപ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, അംഗീകാരങ്ങളും സമ്മാനങ്ങളും തേടിയെത്തും, അധ്യാപക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിക്കാനാകും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങളുടെ സമയം.