നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019 – ഉത്രം

ഉത്രം

സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴികള്‍ കണ്ടെത്തും, ജോലിയില്‍ മാറ്റമുണ്ടാകും, ബന്ധുബലം കുറയും, ഈശ്വരാധീനത്താല്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പ്രതിസന്ധികളില്ലാതെ നടന്നു കിട്ടും.

കാര്യപാടവശേഷി വര്‍ധിക്കും, ബുദ്ധിമികവ് പ്രകടിപ്പേക്കണ്ട സാഹചര്യങ്ങള്‍ വന്നു ചേരും, പണ്ഡിതസദസുകളില്‍ ശോഭിക്കും, ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനു നിരവധി തടസങ്ങളെ തരണം ചെയ്യേണ്ടതായി വരും.

സഹോദരങ്ങളുമായി അകാരണമായി അകലാനിടയുണ്ട്, അതിനാല്‍ എല്ലാക്കാര്യങ്ങളിലും ജാഗ്രത പുലര്‍ത്തണം. സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങളുണ്ടാകും, ഏര്‍പ്പെടുന്ന എല്ലാക്കാര്യങ്ങളിലും മുന്നൊരുക്കങ്ങള്‍ നടത്തണം.

Related Posts