
നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- തിരുവാതിര
തിരുവാതിര
പ്രതിസന്ധികളില്‍ പതറാതിരുന്നാല്‍ വിജയം നിങ്ങളെ തേടിയെത്തും, ആഡംബര വാഹനം വാങ്ങും, ഗൃഹോപകരണങ്ങളും ആഭരണങ്ങളും വാങ്ങുന്നതിനിടയുണ്ട്.
ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, വാഹന വിപണി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും മികവാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും.
കാര്‍ഷിക രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സഹോദരങ്ങളുമായി അഭിപ്രായ ഭിന്നതകള്‍ക്കിടയുണ്ട്, ശത്രുക്കള്‍ ക്ഷയിക്കും, പഠന സംബന്ധമായി താത്പര്യം വര്‍ധിക്കും, വിവേക ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.