നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- രോഹിണി

രോഹിണി

നവദമ്പതികള്‍ക്ക് സന്താനഭാഗ്യം, ഉന്നത ഉദ്യോഗസ്ഥരുമായി അടുപ്പം പുലര്‍ത്തുന്നത് തൊഴില്‍മേഖലയില്‍ പുരോഗതിക്ക് ഇടയാക്കും, സമ്മര്‍ദം നിറഞ്ഞ തൊഴില്‍ ഉപേക്ഷിക്കും.

സ്വന്തം നിലയില്‍ വ്യാപാരം ആരംഭിക്കും, ധനവരവ് വര്‍ധിക്കും, പിതൃധനം കൈവശം വന്നു ചേരും, വാഹനം മാറ്റി വാങ്ങുന്നതിനിടയുണ്ട്, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും.

പൂര്‍വിക ഗൃഹം ഉപേക്ഷിച്ച് ഫ്ളാറ്റോ, വില്ലയോ വാങ്ങുന്നതിന് അവസരമുണ്ട്, ഭൂമിലാഭമുണ്ടാകും, നാല്‍ക്കാലി സമ്പത്ത് വര്‍ധിക്കും, കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സ്ത്രീജനങ്ങള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ ബന്ധുജനങ്ങളുടെ സഹായം ലഭിക്കും, ജീവിതപങ്കാളിയുടെ വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കും.

Related Posts