വാസ്തു
സമ്പൂര്‍ണ വിഷുഫലം 2019 -രേവതി

വിവാഹക്കാര്യത്തില്‍ തീരുമാനം, മാതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം, തൊഴിലിടങ്ങളില്‍ അംഗീകാരവും പ്രശസ്തിയും ലഭിക്കും, എന്നിരുന്നാലും തൊഴില്‍മേഖലയിലെ അസ്ഥിരത മനസിനെ അലട്ടും.

സാമ്പത്തിക സ്ഥിതിയില്‍ ഭേദപ്പെട്ട അനുഭവങ്ങള്‍ വന്നു ചേരും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം, ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം വഹിക്കാനാകും, കായിക മേഖലയില്‍ അവസരങ്ങളെ ഉപയോഗിക്കാനാകും.

സന്താനങ്ങളാല്‍ സന്തോഷാനുഭവങ്ങള്‍ വന്നു ചേരും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും, പൂര്‍വിക സ്വത്ത് ഭാഗംവയ്ക്കാനിട വരും, സഹോദരങ്ങളാല്‍ നന്മ വരാവുന്നതാണ്.

Related Posts