നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- പുണര്‍തം

പുണര്‍തം

തൊഴില്‍ മാറ്റത്തിനു ശ്രമിക്കുന്നവര്‍ ജാഗ്രതയോടെ മുന്നോട്ടു നീങ്ങണം. തൊഴിലില്‍ ഉറപ്പ് ലഭിക്കാതെ നിലവിലെ തൊഴില്‍ ഉപേക്ഷിക്കരുത്, സന്താനങ്ങള്‍ക്ക് തൊഴില്‍പരമായി ഉയര്‍ച്ചയുടെ കാലമാണ്.

കാര്‍ഷിക വൃത്തിയില്‍ നല്ല വിള ലഭിക്കും, ക്ഷീരകര്‍ഷകര്‍ക്കും നേട്ടങ്ങളാവര്‍ത്തിക്കാന്‍ സാധിക്കും, പിതൃതുല്യരായവര്‍ക്ക് അല്‍പ്പം അസുഖം വരാവുന്നതാണ്, അഭിപ്രായഭിന്നതകള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം.

സാമ്പത്തിക ഇടപാടുകളും കരുതലോടെ ചെയ്യണം, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, സമൂഹത്തില്‍ അംഗീകാരവും ബഹുമാന്യതയും ഉണ്ടാകും, മാതൃബന്ധുക്കള്‍ വഴി ധനനേട്ടത്തിനു സാധ്യത, ജാമ്യം നില്‍ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

Related Posts