നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019 – പൂരം

പൂരം

പൂര്‍വിക സ്വത്ത് ഭാഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കാന്‍ സാധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണിക്കായി പ്രതീക്ഷിച്ചതിലുപരി പണച്ചെലവുണ്ടാകും.

സന്താനങ്ങള്‍ക്ക് ഉയര്‍ന്ന ജോലി ലഭിക്കും, ക്ഷേത്രനടത്തിപ്പുകാര്‍ക്ക് പരീക്ഷണങ്ങളെ അതിജീവക്കേണ്ടതായി വരും, ബന്ധുക്കളുമായുണ്ടായിരുന്ന കലഹം രമ്യമായി പരിഹരിക്കും.

വിദഗ്ധ ചികിത്സകളാല്‍ സന്താനഭാഗ്യം കൈവരും, കാര്‍ഷിക മേഖലയിലെ അത്യധ്വാനത്തിന് തുല്യമായ വിളവ് ലഭിക്കും, ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും,വ്യാപാര മേഖലയില്‍ പിടിച്ചു നില്‍ക്കുന്നതിനായി പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും.

Related Posts