നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- മകയിരം

മകയിരം

വ്യാപാരമേഖലയില്‍ പുത്തനുണര്‍വ്, രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രമാണിത്വം പ്രകടിപ്പിക്കാനവസരം വരും. ദീര്‍ഘനാളത്തെ ചികിത്സകള്‍ നടത്തുന്നവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും.

പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ സാധിക്കും, അപ്രതീക്ഷിതമായി ചില തിരിച്ചടികളെയും പ്രതീക്ഷിച്ചിരിക്കണം, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടസ്ഥലത്തേക്ക് മാറ്റമുണ്ടാകും, വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്ന പലകാര്യങ്ങളും നടക്കും, വിട്ടു വീഴ്ചയ്ക്കു തയാറാകുന്നതോടെ പൂര്‍വിക സ്വത്ത് സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കു വിരാമമാകും, പണമിടപാടു കാര്യങ്ങളില്‍ ശ്രദ്ധ വേണം, വാസഗൃഹം മോടിപിടിപ്പിക്കും.

Related Posts