നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- മകം

മകം

ആരോഗ്യപ്രശ്നങ്ങളുണ്ടാകും, വിദഗ്ധ ചികിത്സകള്‍ക്കൊപ്പം ജീവിതശൈലിയിലുംമാറ്റം വരുത്താന്‍ ശ്രമിക്കും. വിവാഹക്കാര്യത്തില്‍അനുകൂലമായ ആലോചനകള്‍ വരും, ജീവിതപങ്കാളിക്ക് നേട്ടങ്ങളുണ്ടാകും.

കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനാല്‍ തൊഴിലില്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, വിദേശത്ത് തൊഴിലിനായി ശ്രമിക്കുന്നവര്‍ക്ക് ആദ്യം തടസാനുഭവങ്ങളുണ്ടാകും, ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ക്കു തുടക്കം കുറിക്കും.

വ്യാപാര വ്യവസായ രംഗത്ത് പുതിയ രീതികള്‍ നടപ്പാക്കാന്‍ സാധിക്കും, ഗാര്‍ഹികോപകരണങ്ങള്‍ വാങ്ങിക്കും, സഹോദരങ്ങളുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രമ്യതയോടെ പരിഹരിക്കാന്‍ ശ്രമിക്കണം.

Related Posts