നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- കാര്‍ത്തിക

കാര്‍ത്തിക

പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കാന്‍ അനുഭവങ്ങള്‍ നിങ്ങളെ പാകപ്പെടുത്തും, അപ്രധാനമായ വിഷയങ്ങളില്‍ തലയിടരുത്. സഹോദരങ്ങളുമായുണ്ടായിരുന്ന സൗന്ദര്യപിണക്കങ്ങള്‍ വിട്ടുവീഴ്ചയിലൂടെ പരിഹരിക്കുന്നത് നല്ലതാണ്.

സാഹസിക പ്രവര്‍ത്തികള്‍ തത്കാലം വേണ്ട, ട്രക്കിങ്, ഒറ്റയ്ക്കുള്ള ദൂരയാത്രകളില്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ വേണം, സാമ്പത്തികമായുണ്ടായിരുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ വഴികള്‍ തെളിയും.

സന്താനങ്ങള്‍ തമ്മിലുണ്ടാകുന്ന അഭിപ്രായ ഭിന്നതകള്‍ ഹൃദയവേദനയുണ്ടാക്കും, ജീവിതപങ്കാളിയുടെ മോശമായ ആരോഗ്യനിലയില്‍ ആശങ്കയുണ്ടാകും, ഗൃഹനിര്‍മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശന കര്‍മം നിര്‍വഹിക്കും.

Related Posts