നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- ചോതി

ചോതി

വിവാദ വിഷയങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, അപ്രാപ്യമെന്നു കരുതിയ പല നേട്ടങ്ങളും തൊഴില്‍മേഖലയില്‍ കൈവരിക്കാന്‍ സാധിക്കും.

സാങ്കേതിക വിദ്യയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും, തീര്‍ഥാടന കേന്ദ്രങ്ങളില്‍ ജീവിതപങ്കാളിയുമൊത്ത് സന്ദര്‍ശിക്കാനിട വരും, പുതുതലമുറക്കാരുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ വാസഗൃഹം മാറേണ്ടതായി വരും.

ഗ്രന്ഥകാരന്മാര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും അനുകൂലമായ സമയം, യാദൃശ്ചികമായി പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിന് ഇടയാകും, വേണ്ടപ്പെട്ടവരില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കും.

Related Posts