നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- ചിത്തിര

ചിത്തിര

പുതിയ ബിസിനസ് സംരഭങ്ങള്‍ക്കു തുടക്കം കുറിക്കും, ഈശ്വരാധീനത്താല്‍ വിചാരിക്കുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ നടത്താന്‍ സാധിക്കും,ലോണ്‍ ഉപയോഗിച്ച് വാഹനം വാങ്ങുമ്പോള്‍ എല്ലാകരാറുകളും ജാഗ്രതയോടെ ശ്രദ്ധിക്കണം.

സാമ്പത്തികമായി അനുകൂലാവസ്ഥയുണ്ടാകും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, വാഹനാപകടങ്ങളില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടും, മാതൃതുല്യരായവരുടെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും.

കാര്‍ഷിക വൃത്തിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് വിചാരിച്ചതിലേറെ ചെലവ് വരും,അകന്നു നിന്നിരുന്ന ബന്ധുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.

Related Posts