വാസ്തു
സമ്പൂര്‍ണ വിഷുഫലം 2019 -ചതയം

പ്രതാപവും ഐശ്വര്യവും വര്‍ധിക്കും, ഭാഗ്യാനുഭവങ്ങളുണ്ടാകും, സാമ്പത്തികലാഭമുണ്ടാകും,തൊഴില്‍മേഖലയിലുണ്ടായിരുന്ന അനിശ്ചിതാവസ്ഥകള്‍ക്കു മാറ്റമുണ്ടാകും, കാര്‍ഷികവൃത്തിയില്‍ നിന്നും നേട്ടങ്ങളുണ്ടാകും.

വിചാരിച്ചകാര്യങ്ങള്‍ നടപ്പാക്കാന്‍ അഹോരാത്രം പരിശ്രമിക്കേണ്ടതായി വരും, തൊഴിലുമായി ബന്ധപ്പെട്ട് അടിക്കടി യാത്രകള്‍ നടത്തേണ്ടതായി വരും, പിതാവുമായി യോജിച്ച് വ്യാപാരം പുനരാരംഭിക്കും.

ഉന്നതവ്യക്തികളുമായി ബന്ധപ്പെടുന്നതിനും അതുവഴി നേട്ടങ്ങളുണ്ടാക്കുന്നതിനും സാധിക്കും, ജീവിതപങ്കാളിക്ക് തൊഴില്‍ നേട്ടങ്ങളുണ്ടാകും.കുടുംബക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, അകന്നു നിന്ന ബന്ധുജനങ്ങളെ ഒരുമിപ്പിക്കാന്‍ മുന്‍കൈയെടുക്കും.

Related Posts